ആയുർവേദ ഹോസ്പ്പിറ്റൽ മാനേജ്‌മെൻറ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയെ തെരെഞ്ഞെടുത്തു
ആയുർവേദ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനം മാർച്ച് 8ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കല്ലുംതാഴത്തെ ഹാളിൽ വച്ച് നടന്നു.
AHMA സംസ്ഥാന പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആയുർവേദ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനം മാർച്ച് 8ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കല്ലുംതാഴത്തെ ഹാളിൽ വച്ച് നടന്നു. AHMA സംസ്ഥാന പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൊല്ലം ജില്ലാ പ്രസിഡന്റ് ആയി ഡോ.എസ്.പി.സുരേഷ് ബാബു തന്നെ തത്സ്ഥാനത്ത് തുടരാൻ ഐക്യകണ്ഠേന തീരുമാനമെടുക്കുകയും, വൈസ് പ്രസിഡന്റ് ആയി ഡോ.ഉണ്ണികൃഷ്ണനേയും തിരഞ്ഞെടുത്തു.
ഡോ.വർഗ്ഗീസ് കായൽവാരം സെക്രട്ടറിയായും, ഡോ.ഷിബു ഭാസ്‌ക്കരൻ ജോയിന്റ് സെക്രട്ടറിയായും, ഡോ.കണ്ണൻ അശോകനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങളായി ഡോ.കിരൺ മുരളി, ഡോ.സിജോയി, ഡോ.അനിൽകുമാർ, ഡോ.ബാലസുബ്രഹ്മണ്യം, ഡോ.രഞ്ജിത്ത് കരുനാഗപ്പള്ളി, ഡോ.സോമൻ എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന സ്വാഗത പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എസ്.പി.സുരേഷ് ബാബു ജില്ലാ സമ്മേളനത്തിന്റെ പ്രാധാന്യത്തെയും AHMA അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അഭിപ്രായപ്പെട്ടു.
അധ്യക്ഷ പ്രസംഗത്തിൽ ഡോ.വിജയൻ നങ്ങേലിൽ AHMA യുടെ പ്രാധാന്യവും, വരുന്ന സംസ്ഥാന സമ്മേളനം പ്രശ്ന-പരിഹാരങ്ങൾക്ക് ഒരു വേദി എന്നതിനപ്പുറം, ഈ കൂട്ടായ്മയ്ക്ക് ഒരു മുതൽ കൂട്ടാവുമെന്നും പറഞ്ഞു.
തുടർന്ന് നടന്ന ഉത്ഘാടനപ്രസംഗത്തിൽ ശ്രീ. എം.നൗഷാദ് എം.എൽ.എ തന്റെ ജീവിതാനുഭവങ്ങൾ അടിസ്ഥാനമാക്കി നിയമങ്ങളിലെ വ്യാഖാനങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒട്ടു മിക്ക പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.
വൈസ്‌പ്രസിഡന്റ് ഡോ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഡോ.വർഗീസ് എന്നിവർ തുടർ കാര്യങ്ങൾ ചർച്ചചെയ്‌തു.
ഇതോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത ആയുർവേദ ഡോക്‌ടർമാർക്ക് ഡോ.എസ്.പി.സുരേഷ് ബാബു തന്റെ ചികിത്സാ അനുഭവങ്ങളും, നുറുങ്ങുകളും പങ്കുവെച്ചു.
English Summary: Ayurveda kollam district commitee has been selected
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments