<
  1. News

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിതീരദേശത്തിന്റെ സ്വന്തം വ്യവസായ മേഖലയായ അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പൊമ്പാനോ ഹാച്ചറി, ഓരു ജല വിത്തുല്‍പ്പാദന കേന്ദ്രം തുടങ്ങിയവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Meera Sandeep
അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തൃശ്ശൂർ: അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം; നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരദേശത്തിന്റെ സ്വന്തം വ്യവസായ മേഖലയായ അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പൊമ്പാനോ ഹാച്ചറി, ഓരു ജല വിത്തുല്‍പ്പാദന കേന്ദ്രം തുടങ്ങിയവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ നിലവില്‍ പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ജനുവരി 31 ന് മുമ്പ് തന്നെ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.

അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആറ് പദ്ധതികളില്‍ രണ്ടെണ്ണം പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള നാല് പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുവെന്നും യോഗത്തില്‍ വിലയിരുത്തി.

യോഗത്തില്‍ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഷീജ ഫ്രാന്‍സിസ്, അഴീക്കോട് മേഖല ചെമ്മീന്‍ ഉല്‍പ്പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമ, അസിസ്റ്റന്റ് നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ ഇ.ആര്‍. സുമേഷ്, നിര്‍മ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ മേഘ മോഹന്‍, സൈറ്റ് സൂപ്പര്‍വൈസര്‍ കെ.എസ് സനൂപ്, സൈറ്റ് സൂപ്പര്‍വൈസര്‍ പി.കെ ഷാനി, ദേവി ചന്ദ്രന്‍, പി. അബ്ദുല്‍ ജബ്ബാര്‍, എം.പി രമ്യ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Thrissur: Azhikode Zone Shrimp Seed Production Centre; A high-level meeting was held under the leadership of E.T. Tyson Master MLA to evaluate the modernization activities of Pompano Hatchery and an aquatic seed production center operating in Azhikode region shrimp seed production center which is the coastal region's industrial sector. In the meeting, the MLA suggested that the ongoing construction work should be completed before January 31 on time.

English Summary: Azhikode Region Shrimp Seed Prdctn Ctr; Evaluation of innovation activities

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds