1. News

ആനകള്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്‌തു

ലോക്ക് ഡൗണില്‍ ഖരാഹാരമുള്‍പ്പടെയുള്ള സമീകൃതാഹാരം ആനകള്‍ക്ക് നഷ്ടപ്പെടാനിടയാകരുതെന്നും അവയ്ക്ക് ആഹാരം ഉറപ്പാക്കുമെന്നും മന്ത്രി കെ രാജു. വനം-മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇതിനായി ആനകള്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Asha Sadasiv

ലോക്ക് ഡൗണില്‍ ഖരാഹാരമുള്‍പ്പടെയുള്ള സമീകൃതാഹാരം ആനകള്‍ക്ക് നഷ്ടപ്പെടാനിടയാകരുതെന്നും അവയ്ക്ക് ആഹാരം ഉറപ്പാക്കുമെന്നും മന്ത്രി കെ രാജു. വനം-മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇതിനായി ആനകള്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. പുത്തന്‍കുളത്തെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരിവീരന്‍മാരായ അനന്തപദ്മനാഭനും മണികണ്ഠനും മന്ത്രിയുടെ കൈയില്‍ നിന്നും മധുരം നുണഞ്ഞ് പരിപാടിയില്‍ പങ്കാളികളായി.

43 മുതിര്‍ന്ന ആനകള്‍ക്കും രണ്ട് കുട്ടിയാനകള്‍ക്കും പ്രതിദിനം മൂന്നു കിലോ വീതം അരി, ഗോതമ്ബ്, റാഗി, അരക്കിലോ മുതിര, കടല, നൂറ്റിയമ്ബത് ഗ്രാം ഉപ്പ്, മഞ്ഞള്‍, ശര്‍ക്കര എന്നിവ നാല്‍പ്പത് ദിവസത്തേക്ക് നല്‍കും. ജില്ലയിലെ ചാത്തന്നൂര്‍, പനവേലി, ശക്തികുളങ്ങര, ചെമ്മക്കാട്, ആദിച്ചനല്ലൂര്‍, എഴുകോണ്‍, കൊറ്റംകര, പരവൂര്‍, പുത്തന്‍കുളം, ചിറക്കര, കുഴിമതിക്കാട്, കൊട്ടാരക്കര, പന്മന, മയ്യനാട്, കൊല്ലം എന്നീ സര്‍ക്കാര്‍ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചാണ് തീറ്റ വിതരണം.

The state government has started feeding elephants in this lockdown period. Animal Husbandry Minister K Raju inaugurated the function at Puthenkulam in Paravur. Balanced diet is being provided to 45 elephants, including two calves in the district.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇഞ്ചി ഇനമറിഞ്ഞുകൃഷി ചെയ്താൽ  ഉല്പാദനം ലാഭകരമാക്കാം 

English Summary: Balanced diet for elephants: project inaugurated

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters