കുട്ടനാട്ടിൽ ട്രാക്ടറിൽ ഘടിപ്പിച്ച ബെയ്‌ലര്‍ മെഷീനുകൾ കർഷകർക്ക് ആശ്വാസമാവുകയാണ്. മുൻപ് കൊയ്ത്തു കഴിഞ്ഞു കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞിരുന്ന കച്ചി ഇപ്പോൾ കർഷകർക്ക് ഒരു വരുമാന മാർഗം കൂടിയാവുകയാണ്. കഴിഞ്ഞവര്‍ഷമാണ് ബെയ്‌ലര്‍ മെഷീൻ കുട്ടനാടന്‍ പാടശേഖരങ്ങളിലെത്തുന്നത്. ചില പാടങ്ങളില്‍ കച്ചികെട്ടിയിരുന്ന ബെയ് ലര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും സജീവമായികഴിഞ്ഞു.
ആള്‍കൊയ്ത്ത് സജീവമായിരുന്ന കാലത്ത് നല്ല കച്ചികിട്ടിയിരുന്നു. പിന്നീട് കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് തുടങ്ങിയതോടെയാണ് വൈക്കോല്‍ പാഴായി കൊണ്ടിരുന്നത്. ട്രാക്ടറിൽ ഘടിപ്പിച്ച ബെയ് ലര്‍ മെഷീന്‍ വൈക്കോല്‍ പാഴാക്കാതെ കെട്ടുകളാക്കുന്നു, ബെയ് ലര്‍ മിഷന്‍. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോല്‍ മാറ്റുന്നത്.ഒരു ഹെക്ടറിലെ വൈക്കോല്‍ വിറ്റാല്‍ 12,500 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും.
വൈക്കോലിന് ആവശ്യക്കാർ ഏറെയാണ്.പശുഫാം, കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെയും വരുന്നത്. പ്രളയാനന്തര കൃഷിയിൽ നെൽച്ചെടികളിൽ കീടങ്ങൾ ബാധിക്കാത്തതു മൂലം ഇലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നതാണ് വൈക്കോൽ വിപണന മേഖല പ്രിയകരമാകാൻ കാരണം. തൊഴുത്തിലോ ടെറസിലോ മഴയും വെയ്ലും ഏല്‍ക്കാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയലര്‍ കച്ചിക്കുകഴിയും.
കുട്ടനാട്ടിൽ ബെയ്ലര്‍ മെഷീനുകൾ പാടശേഖരങ്ങള്‍ കീഴടക്കുന്നു
കുട്ടനാട്ടിൽ ബെയ്ലര്‍ മെഷീനുകൾ പാടശേഖരങ്ങള്‍ കീഴടക്കുന്നു കുട്ടനാട്ടിൽ ട്രാക്ടറിൽ ഘടിപ്പിച്ച ബെയ്‌ലര്‍ മെഷീനുകൾ കർഷകർക്ക് ആശ്വാസമാവുകയാണ്.
Share your comments