സംസ്ഥാന ബാംബൂ കോര്പറേഷന്( bamboo Corporation ) ഈറ്റയിലും മുളയിലും ഓഫീസ് സ്റ്റേഷനറി(office stationery) ഉത്പന്നങ്ങൾ നിർമ്മിച്ചു. ഇതിൻ്റെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജന് നിര്വഹിച്ചു. ഹരിതകേരളം മിഷന് ഉപാധ്യക്ഷ ഡോ. ടി. എന്. സീമ ഉത്പന്നങ്ങള് ഏറ്റുവാങ്ങി.
ഫയല്പാഡ്, ഫയല്ട്രേ, പെന്സ്റ്റാന്ഡ്, വേസ്റ്റ്ബിന് തുടങ്ങിയ ഉത്പന്നങ്ങളെല്ലാം ഇത്തരത്തില് നിര്മിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന് സര്ക്കാര് ഓഫീസുകളിലും ഈ ഉത്പന്നങ്ങള് ഉപയോഗിക്കുന്നത് മേഖലയിലെ തൊഴിലാളികള്ക്ക് മുതല്ക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 500 പേര്ക്ക് തൊഴിലും കോര്പറേഷന് 1.50 കോടി രൂപ വാര്ഷിക വരുമാനവും ലഭിക്കും. ഒരു മാസത്തില്‍ 500 കോംബോ പാക്കറ്റുകളാണ് ഉത്പാദിപ്പിക്കുക. 1500 ഏക്കര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാന്‍ ബാംബൂ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ആറളത്ത് മുള വച്ചു പിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി.പതിനായിരം പനമ്പ് നെയ്ത്ത് കുടുംബങ്ങളും ആയിരം ഈറ്റ വെട്ട് തൊഴിലാളികളും 500 മറ്റു തൊഴിലാളികളും കോര്‍പറേഷനെ ആശ്രയിച്ചു കഴിയുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വളര്‍ത്തു മൃഗങ്ങള്‍ക്കും പോഷകാഹാരം, സര്‍ക്കാര്‍ 5 കോടി അനുവദിച്ചു
Share your comments