-
-
News
വിനോദസഞ്ചാര-ആരോഗ്യമേഖലകളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിക്കും.
കേരളം സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നത്തിൻ്റെ ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി വെള്ളം നിരോധിക്കുന്നു .
കേരളം സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നത്തിൻ്റെ ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി വെള്ളം നിരോധിക്കുന്നു . നക്ഷത്രഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ്‌ബോട്ടുകൾ, 500 കിടക്കകൾക്ക് മുകളിൽ സൗകര്യമുള്ള ആശുപത്രികൾ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് തീരുമാനിച്ചത്. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. നിലവിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾക്കു മാത്രമാണ് കേരളത്തിൽ നിരോധനമുള്ളത്.
ജൂൺ മുതൽ ആറുമാസ കാലയളവാണ് പ്ലാസ്റ്റിക് കുപ്പിവെള്ളം പൂർണ്ണമായും ഇല്ലാതാക്കാൻ ഈ മേഖലകൾക്ക് നൽകുന്ന സമയം. പകരം ചില്ലുകുപ്പികൾ ഉപയോഗിക്കാനാണ് നിർദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങൾ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷൻ യൂണിറ്റുകളും തുടങ്ങണം.
മലിനീകരണ നിയന്ത്രണബോർഡിൻ്റെ ജില്ലാ ഓഫീസുകൾ മുഖേന നക്ഷത്രഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ആശുപത്രികൾക്കും ഹൗസ്‌ബോട്ടുകൾക്കും ഉടൻ നോട്ടീസ് നൽകും. പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവർക്ക് അഞ്ചുമുതൽ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവർഷം വരെ ജയിൽശിക്ഷയും ലഭിക്കാം. സ്ഥാപനങ്ങൾക്ക് ബോർഡ് നൽകിയിരിക്കുന്ന ലൈസൻസ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാൻ ഉത്തരവിടുകയും ചെയ്യും. ആദ്യഘട്ട നിരോധനത്തിന്റെ ഫലപ്രാപ്തി വിലയിരുത്തിയശേഷമായിരിക്കും ഓരോ മേഖലയിലായി തുടർനിരോധനം കൊണ്ടുവരിക.
English Summary: ban for plastic water bottles in tourist areas
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments