-
-
News
നേന്ത്രക്കായ് നാണയം, ഇത് കർഷകരുടെ സ്വന്തം കറൻസി
കൃഷി നഷ്ടത്തിലാണെന്നു പറഞ്ഞ് നിരാശരായിരിക്കുന്നവർ ഇനി വിഷമിക്കേണ്ട.ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി ഊഹ കച്ചവടം നടത്തുമ്പോള്‍ ഇതില്‍നിന്നും വ്യത്യസ്ഥമായി ജൈവകൃഷിയുടെ വിജയത്തിനായി ഒരു വിഭാഗം ക്രിപ്‌റ്റോ കറന്‍സിയെ ആശ്രയിക്കുന്നു.നേന്ത്രവാഴക്കൃഷി നടത്താൻ നേന്ത്രക്കായുടെ വിപണിമൂല്യം അടിസ്ഥാനമാക്കി അവതരിപ്പിച്ച ബനാനകോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയാണ് കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്
കൃഷി നഷ്ടത്തിലാണെന്നു പറഞ്ഞ് നിരാശരായിരിക്കുന്നവർ ഇനി വിഷമിക്കേണ്ട.ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി ഊഹ കച്ചവടം നടത്തുമ്പോള്‍ ഇതില്‍നിന്നും വ്യത്യസ്ഥമായി ജൈവകൃഷിയുടെ വിജയത്തിനായി ഒരു വിഭാഗം ക്രിപ്‌റ്റോ കറന്‍സിയെ ആശ്രയിക്കുന്നു.നേന്ത്രവാഴക്കൃഷി നടത്താൻ നേന്ത്രക്കായുടെ വിപണിമൂല്യം അടിസ്ഥാനമാക്കി അവതരിപ്പിച്ച ബനാനകോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയാണ് കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്
ബിറ്റ്‌കോയിനും എതേറിയവും ഉള്‍പ്പെടുന്ന നൂറു കണക്കിന് ക്രിപ്‌റ്റോകറന്‍സികളുടെ മാതൃകയിലാണ് ബനാനകോയിനും പ്രവര്‍ത്തിക്കുന്നത്. ബിറ്റ്‌കോയിൻ്റെ വില കോയിന്‍ ഡിമാന്‍ഡിനെ ആശ്രയിച്ചിരിക്കുമ്പോള്‍ ബനാനകോയിൻ്റെ വില നേത്രക്കായ് വിലയെ ആശ്രയിച്ചായിരിക്കുമെന്നതാണ് പ്രത്യേകത.
മ്യാന്‍മര്‍, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കിടയില്‍ കിടക്കുന്ന ലാവോസില്‍ നിന്നാണ് ബനാനകോയിന്‍ എത്തുന്നത്. ജൈവ നേന്ത്രവാഴ കൃഷിയിലേക്ക് വിദേശനിക്ഷേപം നേടിയെടുക്കുന്നതിനാണ് ബനാനകോയിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബനാന കോയിൻ്റെ വില ഒരു കിലോ നേന്ത്രക്കായുടെ കയറ്റുമതി വിലയായി നിശ്ചയിച്ചിട്ടുണ്ട്. ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും നേന്ത്രക്കായ് വില കൂടുകയും ചെയ്താല്‍ ബനാനകോയിന്റെയും വില കൂടും. കോയിന്‍ ഉപയോഗിച്ച് വിനിമയം നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭം വേറെ ലഭിക്കും.
ഇതിനോടകം ക്രിപ്‌റ്റോകറന്‍സിയില്‍ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. ഈ നിക്ഷേപം ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി നടത്തുക. നവംബറില്‍ ആരംഭിച്ച ബനാനകോയിന്‍ ടോക്കണ്‍ ജനറേഷന്‍ ഇവന്റ് ഫെബ്രുവരി 28 വരെ തുടരും..ഈ കാലയളവിൽ ഒരു കിലോ നേന്ത്രക്കായുടെ വിലയുള്ള എത്ര കോയിനുകൾ വേണമെങ്കിലും ഓരോരുത്തർക്കും വാങ്ങാം. കൃഷി ലാഭത്തിലായാൽ ലാഭവിഹിതവും ലഭിക്കും.
ലാവോസിലെ നേന്ത്രക്കൃഷിക്കാരുടെ കൂട്ടായ്മയാണ് ചൈനയ്ക്കു വേണ്ടി സ്ഥലം പാട്ടത്തിനെടുത്ത് വൻകിട കൃഷി നടത്താൻ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചുകൊണ്ട് ബനാനകോയിൻ അവതരിപ്പിച്ചത്.ഇതിനോടകം നിക്ഷേപകരായവരിൽ പലരും തോട്ടം നേരിൽ സന്ദർശിച്ചു കഴിഞ്ഞു. ബിറ്റ്കോയിൻ വിപ്ലവം മൊത്തത്തിൽ വെർച്വലായി തുടരുമ്പോൾ ബനാനകോയിൻ വാങ്ങിയവർ ആവേശത്തിലാണ്. ഒരു യഥാർഥകൃഷിത്തോട്ടം തങ്ങളുടെ നിക്ഷേപം മൂലം തളിരിട്ടു നിൽക്കുന്നു എന്നതും അത് നൂറുകണക്കിനാളുകൾക്കു തൊഴിലും ആയിരക്കണക്കിനാളുകൾക്ക് വിഷമില്ലാത്ത നേന്ത്രക്കായും നൽകുമെന്നതുമാണ് നിക്ഷേപകരെ ആവേശത്തിലാക്കുന്നത്.
നഷ്ടത്തിൻ്റെ തുടർക്കഥകളും പ്രാദേശികവിപണികളിൽ നിന്നുള്ള തിരിച്ചടികളും കൊണ്ട് തളർന്ന നമ്മുടെ കർഷകർക്കു വിദേശത്തൊരു വലിയ വിപണി കണ്ടെത്തി കൂട്ടായ്മയിലൂടെ ഐസിഒ (ഇനിഷ്യൽ കോയിൻ ഓഫറിങ്) വഴി നിക്ഷേപം സ്വീകരിച്ചുകൊണ്ട് നമ്മുടേതായ കൃഷികൾ പരീക്ഷിക്കാവുന്നതാണ്. വിരങ്ങൾക്ക്:
bananacoin.io
English Summary: Banana Coin : Farmer's own Currency
Share your comments