വ്യത്യസ്ത ഇനം വാഴ വൈവിധ്യങ്ങളുടെ പ്രദര്‍ശനം, വാഴപ്പഴ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനം എന്നിവയാണ് മേളയില്‍ ഒരുങ്ങുന്നത്. വാഴക്കൃഷി മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞരും കര്‍ഷകരുമായുമുള്ള ആശയ സംവാദത്തിനും മേളയില്‍ അവസരമുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, സംരംഭകര്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി ഇരുന്നൂറോളം സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
മേളയുടെ ഭാഗമായി നടക്കുന്ന സാങ്കേതിക സെമിനാറുകളില്‍ വിദഗ്ധര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരങ്ങളും പാചക മത്സരങ്ങളും മേളയില്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഴക്കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്രനിര്‍മാതാക്കള്‍, കാര്‍ഷിക ജൈവ സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യയിലെ വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്ത ഉപയോഗങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.
18 ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി ഡോക്ടര്‍ നിര്‍മ്മല്‍ കുമാര്‍ സിങ്ങ് ഉദ്ഘാടനം ചെയ്യും. ദേശീയ വാഴ മഹോത്സവത്തില്‍ പ്രധാന പവിലിയനില്‍ വിവിധ വാഴക്കുലകളും വാഴക്കന്നുകളും കൈവശം ഉള്ളവര്‍ എക്‌സ്ബിഷന്‍ കണ്‍വീനര്‍ അജീഷ് 944681247 എന്ന നമ്പറില്‍ ബഡപ്പെടുക. പ്രത്യേക ഇനത്തിന് സമ്മാനവും ഉണ്ടായിരിക്കും.
Share your comments