വാഴപ്പ മ്യൂസിയം . കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ. അമേരിക്കയിലെ നോർത്ത് കരോളൈനയിലുള്ള മെക്ക എന്ന നഗരത്തിലാണ് ലോകത്തിലെ ഏക വാഴപ്പഴ മ്യൂസിയം .എന്നാൽ ഈ മ്യൂസിയത്തിൽ നിറയെ ശരിക്കുള്ള വാഴപ്പഴങ്ങളാണെന്ന് വിചാരിക്കരുതേ. വാഴപ്പഴത്തിന്റെ രൂപത്തിലുള്ള വസ്തുക്കളാണ് ഈ മ്യൂസിയം നിറയെ .
പിന്നുകൾ,ഹാങ്ങറുകൾ,ടൈ, കോമ്പസ് ,ബട്ടണുകൾ,ലോഷൻ,തിരികൾ, കളിപ്പാട്ടങ്ങൾ, ആഷ് ട്രേ,ജാറുകൾ,പൈപ്പുകൾ,പാവകൾ,തോക്ക്,കാർഡുകൾ,ഗ്ലാസുകൾ,കപ്പുകൾ, സോക്സ്,ഷർട്ട്,തൊപ്പി,പെൻസിൽ,കട്ടർ,
റബർ,പേന,കമ്മൽ,മാല,മോതിരം,കീ ചെയിൻ,പുസ്തകം.ചെരുപ്പ്,സോപ്പ്,സോപ്പ് പെട്ടികൾ തുടങ്ങി പതിനായിരക്കണക്കിന് സാധനങ്ങളാണ് വാഴപ്പഴത്തിന്റെ രൂപത്തിൽ ഇവിടെയുള്ളത്. 20 ൽ അധികം വസ്തുക്കൾകൊണ്ട് വാഴപ്പഴ രൂപങ്ങളും ഇവിടെ ഉണ്ടാക്കിവച്ചിരിക്കുന്നു.
കിൻ ബാരിസ്റ്റർ എന്ന വ്യക്തിയാണ്1976 ൽ ഈ മ്യൂസിയം തുടങ്ങിയത്. തന്റെ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാണ് ഇദ്ദേഹം ആദ്യമായി വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കി വിതരണം ചെയ്തത്. ഇത് ആളുകൾക്ക് നന്നേ രസിച്ചു. വാഴപ്പഴത്തിന്റെ രൂപം കാണുമ്പോൾ തന്നെ ആളുകളുടെ മുഖത്ത് ഒരു സന്തോഷം നിറയുന്നത് കിൻ ബാരിസ്റ്റർ ശ്രദ്ധിച്ചു. വീണ്ടും വീണ്ടും ഈ പുഞ്ചിരി കാണാനായി അദ്ദേഹം കൂടുതൽ വാഴപ്പഴ രൂപത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കിത്തുടങ്ങി. അദ്ദേഹത്തിന്റെ ഈ പരിപാടി അറിഞ്ഞ സുഹൃത്തുക്കൾ എവിടെയെങ്കിലും വാഴപ്പഴത്തിന്റെ രൂപത്തിലുള്ള എന്തെങ്കിലും കണ്ടാൽ അതു വാങ്ങി കിന്നിന് നൽകാനും തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ വാഴപ്പഴ ശേഖരം കൂടിക്കൂടി വന്നു. പിന്നീട് വാഴപ്പഴ രൂപങ്ങളെല്ലാം ചേർത്തുവച്ച് ഒരു മ്യൂസിയം തുടങ്ങുകയായിരുന്നു.
വാഴപ്പഴങ്ങളെ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി കിൻ ഒരു ബനാന ക്ലബും തുടങ്ങിയിരുന്നു. ഈ ക്ലബിലെ അംഗങ്ങളാണ് ഈ വാഴപ്പഴ മ്യൂസിയത്തിലേക്കുള്ള സാധനങ്ങൾ സംഭാവന ചെയ്യുന്നത്. ഏകദേശം 17,000 ത്തിലധികം വാഴപ്പഴ രൂപങ്ങൾ ഇപ്പോൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ലോകത്തെവിടെയുള്ള ആർക്കും ഈ ബനാന ക്ലബിൽ അംഗമാകാം. 15 അമേരിക്കൻ ഡോളറാണ് അംഗത്വ ഫീസ്. ക്ലബിൽ അംഗമാകുന്നവർക്ക് വാഴപ്പഴവുമായി ബന്ധമുള്ള ഒരു പേര് സ്വീകരിക്കാം.വാഴപ്പഴ രൂപത്തിലുള്ള എന്തെങ്കിലും വസ്തു മ്യൂസിയത്തിലേക്ക് സംഭാവന ചെയ്താൽ മാത്രമേ ക്ലബിൽ അംഗമായി തുടരാൻ കഴിയൂ. ഒാരോരുത്തരും സംഭാവന ചെയ്യുന്ന വാഴപ്പഴ രൂപങ്ങളുടെ എണ്ണത്തിനനുസരിച്ച് ക്ലബ് അംഗങ്ങൾക്ക് ഓരോരോ റാങ്കുകൾ നൽകും.ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെ ഇതിൽപ്പെടുന്നു. മ്യൂസിയം കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ. അമേരിക്കയിലെ നോർത്ത് കരോളൈനയിലുള്ള മെക്ക എന്ന നഗരത്തിലാണ് ലോകത്തിലെ ഏക വാഴപ്പഴ മ്യൂസിയം .എന്നാൽ ഈ മ്യൂസിയത്തിൽ നിറയെ ശരിക്കുള്ള വാഴപ്പഴങ്ങളാണെന്ന് വിചാരിക്കരുതേ. വാഴപ്പഴത്തിന്റെ രൂപത്തിലുള്ള വസ്തുക്കളാണ് ഈ മ്യൂസിയം നിറയെ .
Share your comments