വാഴക്കര്‍ഷകരെ ആഹ്‌ളാദത്തിലാക്കി വിളവെടുപ്പ് കാലത്ത് നേന്ത്രപ്പഴത്തിന് വില ഉയരുന്നു കഴിഞ്ഞവര്‍ഷം ശരാശരി 30 രൂപയായിരുന്ന പച്ചക്കായക്ക് ഇപ്പോൾ കിലോയ്ക്ക് 46 രൂപലഭിക്കുന്നു .നേന്ത്രപ്പഴത്തിന് ചില്ലറ വില്പന കിലോയ്ക്ക് 55 രൂപയും.കഴിഞ്ഞ വര്ഷം വിളവെടുപ്പ് മുന്നേറുന്നതിനിടെ നിപ ഭീതി ഉയര്‍ന്നതും പഴത്തിന് വില കുറയാന്‍ കാരണമായി. വിളവെടുപ്പ് റംസാന്‍ മാസത്തിനിടയിലായതും പഴത്തിന് ആവശ്യക്കാര്‍ കൂടാൻ കാരണമായി.പ്രളയത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ കര്‍ഷകര്‍ പിന്മാറിയതും കടുത്ത വേനലായതിനാല്‍ പലയിടങ്ങളിലും കൃഷി നശിച്ചതും പഴലഭ്യത കുറച്ചു. ഇതാണ് വില വര്‍ധിക്കാന്‍ കാരണം.
പ്രളയം ബാധിച്ചതിനാല്‍ മേഖലയില്‍ ഒരുമാസം വൈകിയാണ് വാഴ നട്ടത്. നേരത്തെ വാഴനട്ട പലരും വയലുകളില്‍നിന്ന് കന്ന് പറിച്ചെടുത്തിരുന്നു. കടുത്ത വേനലില്‍ ജലക്ഷാമം രൂക്ഷമായതും പലയിടങ്ങളിലും കൃഷിയെ ബാധിച്ചു. എങ്കിലും നേന്ത്രപ്പഴത്തിന് വില കൂടുതലായതിനാല്‍ കര്‍ഷകര്‍ക്ക് വാഴ കൃഷി ലാഭകരമാകുമെന്നാണ് പറയുന്നത്.
ഓരോ കുലയിലും ശരാശരി 200 രൂപ കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികം ലഭിക്കുന്നുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കര്‍ഷകരില്‍നിന്ന് വാഴക്കുല വാങ്ങുന്നത്. ദിവസവും ടണ്‍കണക്കിന് പച്ചക്കായ വാഴയൂരില്‍നിന്ന് കയറ്റിയയക്കുന്നു.
Share your comments