<
  1. News

ബാണസുര പുഷ്പമേളയിൽ വെർട്ടിക്കൽ ഗാർഡൻ മാതൃക തോട്ടം

ബാണസുര പുഷ്പ മേളയിൽ സന്ദർശകർക്ക് പുത്തൻ അറിവ് പകർന്ന് വെർട്ടിക്കൽ ഗാർഡൻ. ഉദ്യാന കവാടത്തോട് ചേർന്നാണ് വെർട്ടിക്കൽ ഗാർഡൻ നിർമിച്ചിരിക്കുന്നത്.

KJ Staff
ബാണസുര പുഷ്പ മേളയിൽ സന്ദർശകർക്ക് പുത്തൻ അറിവ് പകർന്ന് വെർട്ടിക്കൽ ഗാർഡൻ. ഉദ്യാന കവാടത്തോട് ചേർന്നാണ് വെർട്ടിക്കൽ ഗാർഡൻ നിർമിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ പുഷ്പങ്ങൾ എന്ന പുതിയ രീതിയാണിത്. അതിനാൽ തന്നെ പുഷ്പ മേളയ്ക്ക് എത്തുന്ന സന്ദർശകരുടെ മനം മയക്കുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിൽ വരെ ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഒരു ചതുരശ്ര അടിയിൽ കുറഞ്ഞത് 15 ചെടിച്ചട്ടികള്‍ വയ്ക്കാവുന്നതാണ് .

വെർട്ടിക്കൽ ഗാർഡനുവണ്ടി എടക്കുന്ന ചെടിച്ചട്ടികളിൽ മണ്ണിനു പകരം ചകിരിച്ചോറ് അടങ്ങിയ ജൈവ മിശ്രിതമാണ് ഉൾപ്പെടുത്താറുള്ളത്.  ഏതു രീതിയിലുള്ള പുഷ്പ്പങ്ങളും ഈ രീതിയിൽ നടാവുന്നതാണ്. വീടിനോട് ചേർന്ന് പൂന്തോട്ടം നിർമിക്കാൻ സ്ഥലമില്ലാത്തവർക്ക് വെർട്ടിക്കൽ ഗാർഡൻ എന്തുകൊണ്ടും ഏറെ അനുയോജ്യമാണ്. കൂടാതെ നഗരത്തിൽ ജീവിക്കുന്നവർക്കും ഈ പുത്തൻ  രീതി പരീക്ഷിക്കാവുന്നതാണ് . പച്ചക്കറികളും ഈ രീതിയിൽ നട്ടുവളർത്താവുന്നതാണ്.
 
ബാണാസുര പുഷ്പോത്സവത്തിന്റെ പ്രധാന സംഘാടകരിലൊന്നായ ചീരക്കുഴി നഴ്സറി മാനേജിംഗ് ഡയറക്ടറും മികച്ച കർഷകനും കാർഷിക മേഖലയിലെ പരിശീലകനുമായ ജോസ് ചീരക്കുഴിയുടെ നേതൃത്വത്തിലാണ്  വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുള്ളത്. ഹൈഡൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മെയ് 31-ന് അവസാനിക്കുന്ന തരത്തിൽ രണ്ട് മാസത്തെ പുഷ്പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
English Summary: banasura flower show

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds