അരിയുടെ ഇറക്കുമതിക്ക് ബംഗ്ലാദേശ് 28 ശതമാനം നികുതി ഏര്‍പ്പെടുത്തി. അരിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതോടെ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ധനകാര്യ മന്ത്രി അബുല്‍മാല്‍ അബ്ദുല്‍ മുഹിത് പറഞ്ഞു.നികുതി ഏര്‍പ്പെടുത്തിയത് അരിയുടെ ഇറക്കുമതി, പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള അരിയുടെ ഇറക്കുമതി ഗണ്യമായി കുറയും.കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയില്‍ നിന്നായിരുന്നു ബംഗ്ലാദേശിലേക്ക് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്തിരുന്നത്.
ഈ വര്‍ഷം രാജ്യത്തു അരിയുടെ ഉല്‍പാദനം സമൃദ്ധമാണെന്നും അതുകൊണ്ടു കര്‍ഷകരെ സഹായിക്കുന്നതിനായിട്ടാണ് 25 ശതമാനം കസ്റ്റംസ് തീരുവയും, 3 ശതമാനം റെഗുലേറ്ററി തീരുവയും വീണ്ടും ഏര്‍പ്പെടുത്തിയതെന്ന് 2018 -2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഹിത് പറഞ്ഞു.
ബംഗ്ലാദേശ് ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ജൂലൈ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ അരിയുടെ ഇറക്കുമതി 3.7 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു.രാജ്യത്തെ നെല്ലുല്പാദനം 34 .7 മില്യണ്‍ ടണ്‍ കടക്കുമെന്ന് ബംഗ്ലാദേശിലെ അമേരിക്കന്‍ കാര്‍ഷിക വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നികുതി വര്‍ദ്ധനവ് മൂലം തങ്ങള്‍ക്ക് മത്സരത്തിനുള്ള അവസരം നഷ്ടമാകുമെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ പറഞ്ഞു ഉപഭോക്താവിന് കയറ്റുമതി ചിലവ് കൂടുമെന്നും, അവര്‍ തദ്ദേശ വിളകള്‍ തിരഞ്ഞെടുക്കുമെന്നും ഡല്‍ഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യാപാരി പറഞ്ഞു.
2017 -2018 ല്‍ ബംഗ്ലാദേശിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അരിയുടെ കയറ്റുമതി 12 .7 മില്യണ്‍ ടണ്‍ ആയിരുന്നു. ചരക്ക് കയറ്റി അയയ്ക്കാന്‍ ഉണ്ടായ താമസം മൂലം ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നുള്ള 150,000 ടണ്‍ അരിയുടെ ഇറക്കുമതി കരാര്‍ അടുത്തിടെ റദ്ദാക്കിയിരുന്നു.
Share your comments