ഈ വർഷം ഓഗസ്റ്റ് (August) മാസത്തില്‍ 13 ദിവസങ്ങൾ (13 holidays) അവധിയായിരിക്കും. സ്വാതന്ത്ര്യദിനം ഉൾപ്പെടെയുള്ള വിശേഷ അവധികളും രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ച പോലുള്ള ദിവസങ്ങളും ഉൾപ്പെടെയാണ് 13 അവധി ദിനങ്ങൾ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ- RBI) പുറത്തിറക്കിയ അവധി ദിവസ പട്ടികയിൽ പ്രാദേശിക ഉത്സവങ്ങൾ, പ്രത്യേക ദിവസങ്ങൾ എന്നിവ കണക്കിലെടുത്തുള്ള അവധികളാണുള്ളത്.
ഇതനുസരിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും ബാങ്കുകൾ അടഞ്ഞ് കിടക്കും. എന്നിരുന്നാലും, അവധി ദിവസങ്ങളിൽ പോലും, ഓൺലൈൻ സാമ്പത്തിക സേവനങ്ങൾ സാധാരണ പോലെ ലഭ്യമാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
2022 ഓഗസ്റ്റിലെ ബാങ്ക് അവധി ദിവസങ്ങൾ (Bank Holidays in August 2022)
ഓഗസ്റ്റ് 1: ദ്രുക്പ ഷേസി (സിക്കിം സംസ്ഥാനത്ത് മാത്രം അവധി പ്രാബല്യം)
ഓഗസ്റ്റ് 7: ഞായറാഴ്ച
ഓഗസ്റ്റ് 8: മുഹറം (ജമ്മു കശ്മീർ)
ഓഗസ്റ്റ് 9: മുഹറം (അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ)
ഓഗസ്റ്റ് 11: രക്ഷാ ബന്ധൻ
ഓഗസ്റ്റ് 12: രക്ഷാബന്ധൻ
ഓഗസ്റ്റ് 13: രണ്ടാം ശനിയാഴ്ച, പേട്രിയോട്ട് ഡേ അഥവാ ദേശസ്നേഹി ദിനം (മണിപ്പൂരിലെ ഇംഫാൽ)
ഓഗസ്റ്റ് 14: ഞായറാഴ്ച
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 16: ഷഹൻഷാഹി, പാഴ്സി പുതുവർഷം (ബേലാപൂർ, മുംബൈ, നാഗ്പൂർ)
ഓഗസ്റ്റ് 18: ജന്മാഷ്ടമി (ഒഡീഷയിലെ ഭുവനേശ്വർ, ഡെറാഡൂൺ, കാൺപൂർ, ലഖ്നൗ)
ഓഗസ്റ്റ് 19: ശ്രീ കൃഷ്ണ ജയന്തി
ഓഗസ്റ്റ് 20: ശ്രീകൃഷ്ണ അഷ്ടമി (ഹൈദരാബാദ്)
ഓഗസ്റ്റ് 21: ഞായറാഴ്ച
ഓഗസ്റ്റ് 27: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 28: ഞായറാഴ്ച
ഓഗസ്റ്റ് 29: ശ്രീമന്ത ശങ്കരദേവൻ തിഥി (അസാമിലെ ഗുവാഹത്തി)
ഓഗസ്റ്റ് 31: ഗണേശ ചതുർത്ഥി/വിനായകർ ചതുർത്ഥി (അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനാജി എന്നിവിടങ്ങളിൽ)
ഈ അവധി ദിവസങ്ങള്‍ ബാങ്ക് ഉപഭോക്താക്കള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ബാങ്ക് സേവനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഇത് സഹായിക്കും. എന്നാൽ ബാങ്കുകൾക്ക് അവധി ആണെങ്കിലും ഈ ദിവസങ്ങളിൽ എടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരിക്കും. മേൽപ്പറഞ്ഞ അവധി ദിവസങ്ങൾക്ക് പുറമെ, പ്രാദേശിക അവധി ബാധകമാണോ എന്നതിൽ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അറിയുക.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം പ്രഖ്യാപിച്ചു
ഇത് കൂടാതെ, ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ആസൂത്രണം ചെയ്യുമ്പോൾ, അതത് സംസ്ഥാനങ്ങളിലെ അവധി തീയതി പരിശോധിക്കുന്നത് ഇടപാടുകളും മറ്റും തടസ്സമില്ലാതെ നടത്തുന്നതിന് സഹായിക്കും.
Share your comments