2022 മാർച്ചിൽ നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ്,മാർച്ച് മാസത്തിൽ രാജ്യത്ത് നിരവധി ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കും എന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ബാങ്ക് ശാഖകൾ സന്ദർശിക്കുന്നതിന് മുൻപ് ഈ ദിവസങ്ങൾ നോക്കി വെക്കേണ്ടതാണ്.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളി സമ്മാനം, DA 3 % വർധിക്കും
ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ സാധാരണ പോലെ പ്രവർത്തിക്കുമെങ്കിലും, ബാങ്കിംഗ് പ്രവർത്തനങ്ങൾ അടച്ചിട്ടിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സൂചിപ്പിച്ചിട്ടുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല കലണ്ടർ പട്ടിക പ്രകാരം മാർച്ച് മാസത്തിൽ 13 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും, ശേഷിക്കുന്ന 7 ദിവസങ്ങൾ വാരാന്ത്യങ്ങളിലാണ്.
എന്നിരുന്നാലും, എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും 13 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിരിക്കില്ല എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്ന ആകെ ദിവസങ്ങളുടെ എണ്ണമാണിത്. നമ്മുടെ സംസ്ഥാനം ആചരിക്കുന്ന അവധി ദിവസങ്ങളിൽ മാത്രമാണ് ബാങ്ക് ദിവസങ്ങൾ അടഞ്ഞു കിടക്കുക. ഉദാഹരണത്തിന്, ബീഹാറിലെ ബിഹാർ ദിവസിനായി ബാങ്ക് ശാഖകൾ അടച്ചിട്ടുണ്ടാകാം, എന്നാൽ മാറ്റ് സംസ്ഥാനങ്ങളിൽ അതേ ഉത്സവത്തിന് അടച്ചിടുകയില്ല.
2022 മാർച്ച് മാസത്തിൽ വരുന്ന ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ.
മഹാശിവരാത്രി (മഹാ വാദ്-14): മാർച്ച് 1
ലോസർ: മാർച്ച് 3 (നേപ്പാൾ)
ചാപ്ചാർ കുട്ട്: മാർച്ച് 4 ( മിസോറാം ഫെസ്റ്റിവൽ)
ഹോളി: മാർച്ച് 17
ഹോളി/ഹോളി രണ്ടാം ദിവസം - ധുലേതി/ഡോൽജത്ര: മാർച്ച് 18
ഹോളി/യോസംഗ് രണ്ടാം ദിവസം: മാർച്ച് 19
ബീഹാർ ദിവസ്: മാർച്ച് 22 (ബീഹാർ )
മുകളിൽ RBI സൂചിപ്പിച്ച അവധി ദിവസങ്ങൾ ഒഴികെ, തുടർന്നുള്ള വാരാന്ത്യങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും
ഞായറാഴ്ച: മാർച്ച് 6
രണ്ടാം ശനിയാഴ്ച: മാർച്ച് 12
ഞായറാഴ്ച: മാർച്ച് 13
ഞായറാഴ്ച: മാർച്ച് 20
നാലാം ശനിയാഴ്ച: മാർച്ച് 26
ഞായറാഴ്ച: മാർച്ച് 27
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ദിനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും അത് എല്ലാ ബാങ്കിംഗ് കമ്പനികളും പാലിക്കാത്തതും ശ്രദ്ധിക്കേണ്ടതാണ്. ബാങ്കിംഗ് അവധികൾ പ്രത്യേക സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ബാങ്കിങ് കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ബാങ്കുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കേണ്ടതാണ്.
Share your comments