ബാങ്ക് ഓഫ് ബറോഡയിലെ അഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 26 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in ലൂടെ അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09.04.2022)
അവസാന തീയതി
ഏപ്രിൽ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
തസ്തിക - അഗ്രികൾച്ചര് മാർക്കറ്റിംഗ് ഓഫീസർ, ഒഴിവുകളുടെ എണ്ണം 26.
പേ സ്കെയിൽ 15-18 ലക്ഷം (പ്രതിവർഷം)
മേഖല സംബന്ധിച്ച് ഒഴിവുകളുടെ വിശദാംശങ്ങൾ
പട്ന - 4
ചെന്നൈ - 3
മംഗളൂരു - 2
ദില്ലി - 1
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, മെസഞ്ചർ, എന്നീ തസ്തികകളിൽ ഒഴിവുകൾ
രാജ്കോട്ട് -2
ചണ്ഡിഗഡ് - 4
എറണാകുളം - 2
കൊൽക്കത്ത - 3
മീററ്റ് - 3
അഹമ്മദാബാദ് - 2
ആകെ ഒഴിവുകൾ - 26
വിദ്യാഭ്യാസ യോഗ്യത
അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ആനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി എന്നിവയിൽ 4 വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് & കോ ഓപ്പറേഷൻ/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ്/ഫുഡ് ടെക്‌നോളജി/ ഡയറി ടെക്‌നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ കൂടാതെ 2 വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും പിജിഡിഎം/എംബിഎയിലും ഡിപ്ലോമയും ഉണ്ടായിരിക്കണം. 3 വർഷത്തെ പരിചയം അഭികാമ്യം.
പ്രായപരിധി
പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ.
ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600/- രൂപയാണ് ഫീസ്. SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികൾക്ക് 100/-. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 6 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യക്തിഗത അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
Share your comments