
ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ് ഉൾപ്പടെയുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofindia.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
അവസാന തിയതി
നവംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഫാക്കൽട്ടി- 1 ഒഴിവ്
ഓഫീസ് അസിസ്റ്റന്റ്- 4 ഒഴിവുകൾ
ഓഫീസ് അറ്റൻഡന്റ്- 2 ഒഴിവുകൾ
വാച്ച്മാൻ കം ഗാർഡനർ- 4 ഒഴിവുകൾ
ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ- 1 ഒഴിവ്
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. എഴുത്ത് പരീക്ഷ, അഭിമുഖം, ഡെമോൺസ്ട്രേഷൻ/ പ്രസന്റേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫാക്കൽട്ടി തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനായി ആദ്യം അപേക്ഷാ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഇത് പൂരിപ്പിച്ച് വെബ്സൈറ്റില് നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
കട്ടപ്പന താലൂക്ക് ആശുപത്രിയിലും ആരോഗ്യ കേരളം ഇടുക്കിയിലും വിവിധ ഒഴിവുകൾ
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സബ്‌സിഡിയോടു കൂടിയ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
Share your comments