
ഡിസംബറിൻറെ തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank Of India (SSB) സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചിരുന്നു. 3.25 ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമാക്കിയാണ് പലിശ നിരക്ക് കുറച്ചത്.
രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപ (FD) പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതോടെയാണ് ബാങ്കുകളുടെ ഈ നീക്കം. വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകൾ തീരുമാനിച്ചത്.
SBI അക്കൗണ്ടില്‍ ഒരുലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25 ശതമാനം പലിശ നല്‍കിയിരുന്നത്. അതിന് മുകളിലുള്ളവര്‍ക്ക് മൂന്ന് ശതമാനവുമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളേക്കാൾ പൊതുമേഖല ബാങ്കുകളായിരിക്കും പലിശ നിരക്ക് കുറയ്ക്കാന്‍ ആദ്യം മുന്നോട്ടുവരിക. നിലവില്‍ എസ്ബിഐയുടെ എഫ്ഡി പലിശ നിരക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിനേക്കാൾ കുറവാണ്. 3.25 ശതമാനം പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് കൊട്ടക് നൽകുന്നത്.
ഇതുകൂടാതെ അടുത്തിടെ കാനറാ ബാങ്ക് പലിശ നിരക്കുകൾ വര്‍ധിപ്പിച്ചിരുന്നു. 2 വര്‍ഷം മുതൽ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയാണ് കാനറാ ബാങ്ക് വര്‍ധിപ്പിച്ചത്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണിത്. ഒരു വര്‍ഷം മുതൽ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയാണ് ലഭിയ്ക്കുക. മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.7 ശതമാനം പലിശയും ലഭിയ്ക്കും. അതേസമയം ആവശ്യത്തിലധികം പണമാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാള്‍ ഒമ്പത് ശതമാനം അധികമാണിത്.
Share your comments