കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതി പ്രകാരം, കോവിഡ് -19 പ്രതിസന്ധിക്കിടയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനായി 1.35 ലക്ഷം കോടി രൂപയുടെ വായ്പാ അനുമതിയിൽ, 1.5 കോടി കർഷകരുടെ ബാങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
Aatmanirbhar Bharat Package ൻറെ ഭാഗമായി KCC പദ്ധതി പ്രകാരം, പ്രത്യേക സാച്ചുറേഷൻ ഡ്രൈവ് വഴി രണ്ട് ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ബൂസ്റ്റോടെ 2.5 കോടി കർഷകരെ ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ബാങ്കുകളുടേയും മറ്റ് സ്റ്റോക്ക് ഹോൾഡേഴ്സിന്റെയും സംയോജിതവും നിരന്തരവുമായ ശ്രമങ്ങളുടെ ഫലമായി 1.35 ലക്ഷം കോടി രൂപ KCC ക്ക് താഴെയുള്ള മത്സ്യത്തൊഴിലാളികളും ക്ഷീര കർഷകരും അടങ്ങുന്ന 1.5 കോടി കർഷകർക്ക് ആനുകൂല്യ വായ്പ ലഭ്യമാക്കുക എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ഒരു ഔദ്യോഗിക പ്രസ്താവന അറിയിച്ചു.
കർഷകർക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ക്രെഡിറ്റ് വിതരണം ഉറപ്പാക്കുമ്പോൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നയിക്കാനും കാർഷിക ഉൽപാദനത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും നിലവിലുള്ള കാമ്പെയ്ൻ സഹായകമാകും, പ്രസ്താവന കൂട്ടിച്ചേർത്തു.
കൃഷിക്കാർക്ക് അവരുടെ കാർഷിക പ്രവർത്തനത്തിന് ആവശ്യമായ വായ്പ കൃത്യസമയത്തു തന്നെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1998 ൽ KCC പദ്ധതി ആരംഭിച്ചത്. പലിശ 2 ശതമാനം വീതവും കർഷകർക്ക് 3% തിരിച്ചടവ് പ്രോത്സാഹനവുമാണ് നൽകുന്നത്. അതിനാൽ, കർഷകർക്ക് പ്രതിവർഷം 4% സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്നു.
അനുബന്ധ വാർത്തകൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ
#krishijagran #kerala #kisancreditcard #subsidy #forfarmers
Share your comments