
ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലെ ഗ്രൂപ്പ് എ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സയന്റിഫിക് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ barconlineexam.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. ജനുവരി 17ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.
ആർ.ആർ.സി സെൻട്രൽ റെയിൽവേയിൽ ഒഴിവുകൾ; പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാം
അവസാന തീയതി
ഫെബ്രുവരി 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഗേറ്റ് 2021, ഗേറ്റ് 2022 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക. ഓൺലൈൻ പരീക്ഷയ്ക്കായുള്ള സ്ലോട്ട് ബുക്കിംഗ് മാർച്ച് 4 മുതൽ മാർച്ച് 18 വരെയാണ്. ഓൺലൈൻ പരീക്ഷ ഏപ്രിൽ 7 മുതൽ ഏപ്രിൽ 12 വരെ നടക്കും. ഗേറ്റ് സ്കോർ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 13 ആണ്.
പ്രോജക്ട് എഞ്ചിനീയർ, പ്രോജെക്ട് അസിസ്റ്റൻറ്, തുടങ്ങി വിവിധ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ബി.ഇ/ ബി.ടെക്/ ബി.എസ്.സി (എഞ്ചിനീയറിങ്)/ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി ജയിച്ചവരായിരിക്കണം.
പ്രായപരിധി
26 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഒ.ബി.സി വിഭാഗക്കാർക്ക് 29 വയസും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 31 വയസുമാണ് ഉയർന്ന പ്രായപരിധി.
Share your comments