
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. 80 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ becil.com സന്ദർശിക്കുക. ലബോറട്ടറി ടെക്നീഷ്യൻ, ലൈബ്രേറിയൻ ഗ്രേഡ് 3, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ, ഗ്യാസ് സ്റ്റിവാർഡ്, അപ്പർ ഡിവിഷൻ ക്ലാർക്ക്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റോർകീപ്പർ കം ക്ലാർക്ക്, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1226 ഓഫീസർമാരുടെ ഒഴിവുകൾ
ഡിസംബർ 8ന് അപേക്ഷാ നടപടികൾ ആരംഭിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18 ആണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
- ലബോറട്ടറി ടെക്നീഷ്യൻ- 33 ഒഴിവുകൾ
- ലൈബ്രേറിയൻ ഗ്രേഡ് 3- 3 ഒഴിവുകൾ
- മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 2 ഒഴിവുകൾ
- ഗ്യാസ് സ്റ്റിവാർഡ്- 1 ഒഴിവ്
- അപ്പർ ഡിവിഷൻ ക്ലാർക്ക്/ ഡേറ്റ എൻട്രി ഓപ്പറേറ്റർ- 36 ഒഴിവുകൾ
- സ്റ്റോർകീപ്പർ കം ക്ലാർക്ക്- 3 ഒഴിവുകൾ
- ഫാർമസിസ്റ്റ്- 2 ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഒഴിവുകൾ
അപേക്ഷിക്കാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. Career ടാബിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. Registration Form ൽ ക്ലിക്ക് ചെയ്യുക. ഉദ്യോഗാർത്ഥികൾ ആദ്യം രഡിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. അഡ്വർടൈസ്മെന്റ് നമ്പർ, ഉദ്യോഗാർത്ഥിയുടെ പേര്, ഡേറ്റ് ഓഫ് ബർത്ത്, ആധാർ നമ്പർ, പാൻ കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. അപേക്ഷ പൂരിപ്പിക്കുന്നതോടൊപ്പം 750 രൂപ ഫീസടയ്ക്കുകയും വേണം. ഓരോ അധിക തസ്തികയിലേക്ക് അപേക്ഷിക്കാനും 500 രൂപ വീതം അടയ്ക്കണം. അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കിൽ [email protected], [email protected] എന്നീ മെയിൽ വിലാസങ്ങളിലേക്ക് മെയിൽ അയക്കാം. ഉദ്യോഗാർത്ഥികൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 0120-4177860 ലും ബന്ധപ്പെടാം.
Share your comments