<
  1. News

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 88 ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകൾ ഇപ്പോൾ അയയ്ക്കാം. ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

Meera Sandeep
BEL Recruitment 2021: Apply for 88 vacancies in various posts
BEL Recruitment 2021: Apply for 88 vacancies in various posts

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകൾ ഇപ്പോൾ അയയ്ക്കാം.  ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യതയുള്ളവർക്ക് ഭാരത് ഹെവി ഇലക്ട്രോണിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bel-india.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷാ നടപടികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 27 ആണ് അവസാന തീയതി.

ട്രെയിനി എഞ്ചിനീയർ തസ്തികയിൽ 55 ഒഴിവുകളും പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ 33 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് 500 രൂപയും ട്രെയിനി എഞ്ചിനീയർ തസ്തികയിലേക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷകൾ അയയ്‌ക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന career എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. വിജ്ഞാപനത്തിന് നേരെ കാണുന്ന apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.

ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കിൽ cbtexamhelpdesk@gmail.com എന്ന ഇമെയിൽ ഐ.ഡിയിലേക്കോ 8866678549, 8866678559 എന്നീ ഫോൺ നമ്പറുകളിലേക്കോ ബന്ധപ്പെടാം.

സൗദി അറേബ്യ ആശുപത്രിയിലെ വിവിധ തസ്തികകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2206 അപ്രന്റീസുകളുടെ ഒഴിവുകൾ

English Summary: BEL Recruitment 2021: Apply for 88 vacancies in various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds