<
  1. News

പട്ടികവർഗ വിഭാഗക്കാർക്ക് കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനൂകൂല്യം

കാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കാർഷിക ഉൽപ്പന്ന സംസ്ക്കരണ/മൂല്യ വർധന യന്ത്രങ്ങൾ, കൊയ്ത്തുമെതിയന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറു നടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ വാട്ടർ പമ്പ് മുതലായവ പദ്ധതി നിബന്ധനകൾക്ക് വിധേയമായി സബ്സിഡിയോടെ ലഭ്യമാണ്.

KJ Staff
agriculture news
കാർഷിക വാർത്തകൾ

ജൈവ വൈവിധ്യ ബോർഡ് കോൺഫറൻസ് 27 മുതൽ

'ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം- സാധ്യതകളും സുസ്ഥിരതയും' എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 27 മുതൽ 30 വരെ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം, സമീപകാല കണ്ടെത്തലുകൾ, നൂതന പ്രവണതകൾ, ഭാവിസാധ്യതകൾ കൂടാതെ ഈ മേഖല നേരിടുന്ന പ്രായോഗിക വെല്ലുവിളികളും സാധ്യമായ പരിഹാരമാർഗ്ഗങ്ങളും എന്നിവയെ സംബന്ധിച്ച് വ്യവസായ പ്രമുഖർ, ശാസ്ത്രജ്ഞർ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവരുടെ അനുഭവങ്ങൾ പങ്കിടുന്നതിന് അവസരമുണ്ടാകും. വിശദവിവരങ്ങൾ www.keralabiodiversity.org യിലും 0471-2724740 എന്ന നമ്പറിലും ലഭിക്കും.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.

അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാത്തിൽപ്പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർ പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പന്റിന്    അർഹരായിരിക്കും.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വാർഷിക വരുമാന സർട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (ഒ.ബി.സി) എന്നിവയുമായി 30 നകം ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2307733, 8547005050.

കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു

കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം  വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ  ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ, സെൽഫ് സർവീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയിൽ ഡിജിറ്റൽ ഓൺ ബോർഡിംഗ് ആരംഭിക്കുന്നു. ഡിജിറ്റൽ ഇടപാട് ആരംഭിക്കുന്നതിന്റെ ഭാഗമായി തെരുവ് കച്ചവടക്കാർക്ക് ക്യു ആർ കോഡ് വിതരണവും ഡിജിറ്റൽ ഓൺ ബോർഡിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കച്ചവടം നടത്തുന്ന 91 പേർക്കാണ് ക്യു.ആർ കോഡ് നൽകിയത്. ക്യാമ്പ് നഗരസഭ  ചെയർപേഴ്‌സൺ കെ. വി.സുജാത  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി അഹമ്മദലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ കെ.വി മായാകുമാരി, സി ഡി എസ് ചെയർപേഴ്‌സൺ കെ സുജിനി , നഗരസഭ സെക്രട്ടറി റോയ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ പി.എൻ യു എൽ എം കോർഡിനേറ്റർ  സി എം ബൈജു , ജില്ലാ കോർഡിനേറ്റർ നൌഫൽ എന്നിവർ സംസാരിച്ചു.

പട്ടികവർഗ വിഭാഗക്കാർക്ക്  കർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന്  ആനൂകൂല്യം

കാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന   സ്മാം പദ്ധതിയിൽ  സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.  കാർഷിക  ഉൽപ്പന്ന സംസ്‌ക്കരണ/മൂല്യ വർധന യന്ത്രങ്ങൾ, കൊയ്ത്തുമെതിയന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറു നടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ വാട്ടർ പമ്പ് മുതലായവ പദ്ധതി നിബന്ധനകൾക്ക് വിധേയമായി സബ്‌സിഡിയോടെ ലഭ്യമാണ്.  കാർഷിക യന്ത്രങ്ങൾക്ക്/ഉപകരണങ്ങൾക്ക്  50 ശതമാനം വരെയും കാർഷിക ഉത്പന്ന സംസ്‌ക്കരണ/മൂല്യ വർദ്ധന യന്ത്രങ്ങൾക്ക്/ഉപകരണങ്ങൾക്ക്  60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭ്യമാണ്.   അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ പരമാവധി എട്ട് ലക്ഷം രൂപ വരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും കാർഷിക യന്ത്രങ്ങൾ വാങ്ങാം. 

https://agrimachinery.nic.in  ലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുളള കൃഷി ഭവനിലോ ജില്ലയിലെ കൃഷി കൃഷി അസിസ്റ്റന്റ്    എക്‌സിക്യുട്ടീവ്  എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ: 9497835818, 7907319593, 9349050800.

കർഷകമിത്ര; എൻ എം ഡി സി സംസ്ഥാന കർഷക അവാർഡ് ക്ഷണിച്ചു

കർഷക അവാർഡ് ക്ഷണിച്ചു.കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി കർഷകമിത്രയെന്ന പേരിൽ ഏർപ്പെടുത്താൻ തീരുമാനിച്ച അവാർഡിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കർഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിഡിയോ എൻട്രികളാണ് വേണ്ടത്.

സ്വന്തം കൃഷിയിടത്തിൽ നിന്നും തയ്യാറാക്കിയ മൂന്നു മിനിട്ടു ദൈർഘ്യമുള്ള വ്യക്തതയും മികവാർന്നതുമായ വിഡിയോ ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുക. പഴയ തലമുറയുടെ കൃഷി രീതികൾ പുതു തലമുറയുടെ മനസ്സിൽ പകുത്തു നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസ്സിനു മുകളിൽ പ്രയമുള്ളവർക്ക് ഈ അവാർഡിനായി അപേക്ഷിക്കാം. കുടുംബ കൃഷിക്ക് ഏറെ പ്രധാന്യം നൽകിയുള്ള ലഘു ചിത്രങ്ങളായിരിക്കണം മത്സരത്തിനായി അയക്കേണ്ടത്.

സ്വന്തം പുരയിടത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ മുതൽ മൃഗ പിരപാലനം, മിശ്രവിള കൃഷിരീതികൾ തുടങ്ങി പുതു തലമുറയുടെ മനസ്സിൽ കൃഷിയെ പരിപോഷിപ്പിക്കാൻ ഉതകുന്ന രിീതിയിലുള്ള എഡിറ്റ് ചെയിത വിഡിയോകളാകണം അയക്കേണ്ടത് . ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 5001, മൂന്നാം സമ്മാനം 3001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡായി നൽകുന്നത്. അവാർഡിനായുള്ള മൂന്നു മിനിട്ടു ദൈർഘ്യമുള്ള ചിത്രങ്ങൾ nnmdcchairman@gmail.com എന്ന ഈ വിലാസത്തിൽ ഒക്ടോബർ 15 നു മുമ്പായി അയക്കണം.

തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ എൻഎംഡിസിയുടെ യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്യും. ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണയും നൽകും. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും എൻഎംഡിസിയിയിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ 7306118230എന്ന നമ്പരിൽ ലഭിക്കും. കേരള പിറവി ദിനമായ നവംബർ ഒന്നിന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും. കർഷകർ ഇതുമായി സഹകരിക്കണമെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ പി.സൈനുദ്ദീൻ അഭ്യർത്ഥിച്ചു.

English Summary: Benefit to Scheduled Tribes for acquisition of agricultural machinery

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds