കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ജാമ്യമില്ലാ വായ്പയുടെ പരിധി ഇരുപത് ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു. 20 അംഗങ്ങളടങ്ങിയ അയൽക്കൂട്ട യൂണിറ്റിലെ സ്വയം സഹായ സംഘങ്ങൾക്ക് നിലവിൽ 10 ലക്ഷം രൂപയാണ് ജാമ്യമില്ലാതെ നൽകിയിരുന്നത്.
ഒരംഗത്തിന് നേരത്തെ 50,000 രൂപ വരെയാണ് ലഭിച്ചിരുന്നത്. അതിൻറെ ഇപ്പോഴത്തെ പരിധി ഒരു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഈ തുക ലഭിക്കണമെങ്കിൽ സ്വയംസഹായ സംരംഭങ്ങൾ വിശദമായ പദ്ധതി റിപ്പോർട്ട് ബാങ്കുകൾക്ക് നൽകണം.
അംഗങ്ങളുടെ പരസ്പര ജാമ്യമാണ് ബാങ്കുകൾ കണക്കിലെടുക്കുന്നത്. വായ്പാതുക വർദ്ധിച്ചതിനാൽ അയൽക്കൂട്ട പ്രവർത്തകർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകും. കുടുംബശ്രീക്ക് പുറമെ സർക്കാർ ഇതര സംഘടനകൾക്കും അയൽക്കൂട്ടങ്ങൾ രജിസ്റ്റർ ചെയ്തു ഈ വായ്പ നേടാവുന്നതാണ്. ദേശീയ തലത്തിൽ വനിതാ കൂട്ടായ്മകൾക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട്.
The limit of non-guaranteed loans for Kudumbasree neighborhood groups has been increased to 20 lakh. At present, self-help groups in the 20-member neighborhood unit were given Rs 10 lakh without bail.
കേരള ബാങ്ക് വനിതകളുടെ സ്വയംസഹായ സംരംഭങ്ങൾക്ക് ഇപ്പോൾ തന്നെ 20 ലക്ഷം രൂപവരെ ജാമ്യമില്ലാ വായ്പയായി നൽകുന്നുണ്ട്.
Share your comments