<
  1. News

മികച്ച കാർഷിക വായ്പകളും പലിശ നിരക്കുകളും

കാർഷിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ബാങ്കുകളും സർക്കാർ ഏജൻസികളും കാർഷിക വായ്പ വാഗ്ദാനം ചെയ്യുന്നു. പുതിയ ഭൂമി വാങ്ങുന്നതിനും, മെഷീനറികൾ വാങ്ങുന്നതിനും, ധാന്യ സംഭരണ ഷെഡ്ഡുകൾ നിർമ്മിക്കുന്നതിനും, മറ്റു പലേ കാര്യങ്ങൾക്കും കർഷകർക്ക് വായ്പയെടുക്കാം. ഇന്ത്യയിലെ ബാങ്കുകൾ പ്രതിവർഷം 7.50 ശതമാനം പലിശയിൽ ആരംഭിക്കുന്ന കാർഷിക വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

Meera Sandeep
Agricultural loans
Agricultural loans

കാർഷിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ബാങ്കുകളും സർക്കാർ  ഏജൻസികളും കാർഷിക വായ്പ വാഗ്ദാനം ചെയ്യുന്നു. പുതിയ ഭൂമി വാങ്ങുന്നതിനും, മെഷീനറികൾ വാങ്ങുന്നതിനും, ധാന്യ സംഭരണ ഷെഡ്ഡുകൾ നിർമ്മിക്കുന്നതിനും, മറ്റു പലേ കാര്യങ്ങൾക്കും കർഷകർക്ക് വായ്പയെടുക്കാം. ഇന്ത്യയിലെ ബാങ്കുകൾ പ്രതിവർഷം 7.50 ശതമാനം പലിശയിൽ ആരംഭിക്കുന്ന കാർഷിക വായ്പകൾ  വാഗ്ദാനം ചെയ്യുന്നു.

കാർഷിക വായ്പകൾ, വായ്പകളുടെ തരങ്ങൾ, പലിശനിരക്കുകൾ എന്നിവയെക്കുറിച്ചറിയാം.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നൽകുന്ന പലിശനിരക്ക് താഴെ ചേർക്കുന്നു:

കടം കൊടുക്കുന്ന ബാങ്കിന്റെ പേര്         പലിശ നിരക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ                                  7.50% മുതൽ

കേന്ദ്ര ബാങ്ക്                                                   7.50 % മുതൽ

ആക്സിസ് ബാങ്ക്                                               8.00 % മുതൽ

ഇൻഡസ്ഇൻഡ് ബാങ്ക്                                     9.50 % മുതൽ

ഐ സി ഐ സി ഐ ബാങ്ക്                            9.60 % മുതൽ

വായ്പയുടെ കാലാവധിയുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പയുടെ തരങ്ങൾ

• ക്രോപ് ലോൺ അല്ലെങ്കിൽ കിസാൻ ക്രെഡിറ്റ്‌ കാർഡ്.
• അഗ്രികൾച്ചർ ടെം ലോൺ.

അന്തിമ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ

• സോളാർ പമ്പ് സെറ്റ് ലോൺ.
• ഫാം യന്ത്രവത്കരണ വായ്പ.
• അനുബന്ധ കാർഷിക പ്രവർത്തനങ്ങൾക്കുള്ള വായ്പ.

 

മറ്റു വായ്പകൾ

• കാർഷിക സ്വർണ്ണ വായ്പ.
• ഹോർട്ടികൾച്ചറൽ ലോൺ.
• ഫോറെസ്റ്ററി ലോൺ.

കാർഷിക വായ്പയുടെ ഗുണങ്ങൾ

• കുറഞ്ഞ ഡോക്യൂമെന്റേഷനോടെ ഇത് ലഭ്യമാണ്.
• പലിശനിരക്ക് പ്രതിവർഷം 7.50 ശതമാനത്തിൽ ആരംഭിക്കുന്നു.
• വഴക്കമുള്ള തിരിച്ചടവ് കാലാവധിയിൽ നിങ്ങൾക്കു
വായ്പ അടയ്ക്കാം.
• വായ്പ തുക നിങ്ങൾക്ക് വിവിധ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

കാർഷിക വായ്പകൾക്ക് ആരാണ് യോഗ്യൻ

• വ്യക്തിഗത കൃഷിക്കാർ അല്ലെങ്കിൽ സംയുക്തകൃഷി ഉടമകൾ.
• കുടിയാൻ കർഷകർ, ഷെയർ ക്രോപ്പർമാർ, വാക്കാലുള്ള പാട്ടക്കാർ തുടങ്ങിയവർ.
• സ്വാശ്രയ സംഘങ്ങൾ /സംയുക്ത ബാധ്യത ഗ്രൂപ്പുകൾ.

കാർഷിക വായ്പക്ക് ആവശ്യമായ രേഖകൾ

• ഐഡന്റിറ്റി തെളിവ് - ആധാർ, വോട്ടർ ഐഡി , പാസ്പോർട്ട്‌ , ഡ്രൈവിംഗ് ലൈസൻസ് എന്നിവ.
• വിലാസ തെളിവ്, ബാങ്ക് പാസ്സ്ബുക്ക്‌, ആധാർ കാർഡ് , പാൻ കാർഡ് മുതലായവ.
• ശെരിയായി പൂരിപ്പിച്ച അപേക്ഷ ഫോം.
• ഭൂമി രേഖകൾ.

ഫോർക്ലോഷർ ചാർജുകൾ

വായ്പയെടുക്കുന്നയാൾ തന്റെ വായ്പകൾ മുൻകൂട്ടി അടയ്ക്കുകയും വായ്പ തിരിച്ചടവ് കാലാവധി പൂർത്തിയാക്കുന്നതിന്ന് മുമ്പായി വായ്പ അക്കൌണ്ട് അടയ്ക്കുകയും ചെയ്താൽ ഫോർക്ലോഷർ ചാർജുകൾ ഈടാക്കും.

പ്രോസസ്സിംഗ് ഫീസ്

വായ്പ വിതരണം ചെയ്യുന്നതിന് മുമ്പായി വായ്പക്കാരന്റെ അനുവദിച്ച വായ്പ തുകയിൽ നിന്നു ഒറ്റത്തവണ പ്രോസസ്സിംഗ് ഫീസ് കുറയ്ക്കും.

സ്റ്റാമ്പ്‌ ഡ്യൂട്ടി നിരക്കുകൾ
യഥാർത്ഥത്തിലുള്ള നിരക്കുകൾ അല്ലെങ്കിൽ അതാതു സംസ്ഥാന നിയമങ്ങൾ പ്രകാരം ഈടാക്കുന്നു.

വൈകിയ പേയ്‌മെന്റ് നിരക്കുകൾ

കടം കൊടുക്കുന്നയാൾ വ്യക്തമാക്കിയ ഷെഡ്യുൾ അനുസരിച്ചു EMI അടച്ചില്ലെങ്കിൽ വൈകിയ പേയ്‌മെന്റ് ചാർജുകൾ ഈടാക്കും.

ബൗൺസ് ചാർജുകൾ

തിരിച്ചടവ് ചെക്ക് (cheque) ബൗൺസ് ചെയ്താൽ നിരക്ക് ഈടാക്കുന്നു.

മൂല്യനിർണയ നിരക്കുകൾ

അപേക്ഷകന്റെ വാസയോഗ്യമായ / വാണിജ്യ സ്വത്ത്‌ മൂല്യ നിർണയത്തിന് വിധേയമായാൽ മൂല്യനിർണയ നിരക്ക് ഈടാക്കുന്നു.

ഡോക്യൂമെന്റഷൻ നിരക്കുകൾ

ബാധകമായ രീതിയിൽ ഈടാക്കും.

SBI കാർഷിക വായ്പകൾ

കാർഷിക വായ്പകൾ കർഷകർക്ക് അനുവദിക്കുന്നതിനായി SBI യുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക് രാജ്യത്തെ എല്ലാ ഗ്രാമപ്രദേശങ്ങളിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു. വിള വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി, കാർഷിക കാലാവധിയുള്ള വായ്പകൾ , വിപണന വായ്പ പദ്ധതി , ഭൂമി വികസന പദ്ധതി , ഭൂമി വാങ്ങൽ പദ്ധതി, ജലസേചന പദ്ധതി, കൃഷി പ്ലസ് പദ്ധതി തുടങ്ങീ വായ്പകൾക്കൊപ്പം സ്വയം സഹായം ഗ്രൂപ്പുകൾ വഴിMicrofinance ഉം SBI വാഗ്ദാനം ചെയ്യുന്നു. sbi. co. in /

ഇതിനു പുറമെ പഞ്ചാബ് നാഷണൽ ബാങ്ക് , യൂണിയൻ ബാങ്ക്, ഓറിയന്റൽ ബാങ്ക്, വിജയം ബാങ്ക്, യുക്കോ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ദേനാ ബാങ്ക് എന്നിവയും കാർഷിക വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

English Summary: Best Agricultural Loans and Interest Rates in India

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds