നെൽകർഷകർക്ക് നിരവധി സഹായ പദ്ധതികളാണ് കൃഷിവകുപ്പ് ഒരുക്കുന്നത്. അവയിൽ ഓരോന്നായി താഴെക്കൊടുത്തിരിക്കുന്നു
സുസ്ഥിര നെൽകൃഷി
ഗ്രൂപ്പടിസ്ഥാനത്തിൽ ശാസ്ത്രീയ രീതിയിൽ നെൽകൃഷി ചെയ്യുന്നതിന് ഹെക്ടറിന് 5500 രൂപ സഹായം നൽകും. ഗുണ നിലവാരമുള്ള വിത്ത്, ഉത്പാദനോപാധികൾ, ബയോകട്രോൾ ഏജന്റുകൾ എന്നിവ വാങ്ങുന്നതിനാണ് സഹായം.
പാടശേഖരങ്ങളുടെ ഉടമകൾക്കു റോയൽറ്റി
പാടശേഖരങ്ങളുടെ ഉടമകൾക്ക് നെൽപാടങ്ങൾ സംരക്ഷിക്കുന്നതിനുള്ള റോയൽറ്റി ഹെക്ടറിന് 2000 രൂപ എന്നത് 3000 രൂപയായി ഉയർത്തി.
തരിശു നിലങ്ങളിൽ നെൽകൃഷി വ്യാപനം
തരിശു നിലങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാൻ ഹെക്ടറിന് 35000 രൂപയും പാടശേഖര ഉടമകൾക്ക് 5000 രൂപയും സഹായം നൽകും. സംസ്ഥാനത്ത് 1415 ഹെക്ടറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക.
കര നെൽകൃഷി
സൗജന്യ വിത്തുൾപ്പെടെ ഹെക്ടറിന് 13,600 രൂപ സഹായം നൽകും. തൊഴിലുറപ്പ് അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത്
എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരുപ്പൂ നിലങ്ങളെ ഇരുപ്പൂവാക്കൽ
ഒരുപ്പൂ നിലങ്ങളിൽ ഇരുപ്പൂ കൃഷി ചെയ്യാൻ ഹെക്ടറിന് 10000 രൂപ സഹായം നൽകും.
പ്രത്യേക നെല്ലിനങ്ങളുടെ കൃഷി പ്രോത്സാഹനം
കേരളത്തിന്റെ പരമ്പരാഗത നെല്ലിനങ്ങളായ പൊക്കാളി, ഞവര, ജീരകശാല, ഗന്ധകശാല എന്നിവയുടെ കൃഷി ക്കായി ഹെക്ടറിന് 10000 രൂപ സഹായം നൽകും. രക്തശാലി പോലുള്ള ഔഷധ നെല്ലിനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കും.
Share your comments