1. News

"ബെസ്റ്റ് പെർഫോമർ അവാർഡ് " ഏഷ്യൻ പായ്ക്കിംഗ് മിഷനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്

പായ്ക്കിങ് മെഷീൻ വ്യവസായത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെടുന്നതിനൊപ്പം ഒരു സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഏഷ്യൻ പായ്ക്കിംഗ് മിഷനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

Arun T
d

പായ്ക്കിങ് മെഷീൻ വ്യവസായത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെടുന്നതിനൊപ്പം ഒരു സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഏഷ്യൻ പായ്ക്കിംഗ് മിഷനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

തൃശ്ശൂരിൽ ഈയിടെ നടന്ന മെഷിനറി എക്സ്പോ 2020 ൽ "ബെസ്റ്റ് പെർഫോമർ അവാർഡ് " നേടുക വഴി ASIAN കേരളത്തിലെ ഈ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവായിരിക്കുകയാണ്.

കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പടെ ) ആയ ശ്രീ സണ്ണി ജോസഫ് , അവാർഡ് വാങ്ങിയ സുവർണ്ണനിമിഷം അദ്ദേഹത്തിന്റെ സ്തുത്യർഹമായ സേവനതിനുള്ള ഒരു അംഗീകാരം കൂടിയാണ്.

d

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് സൗത്ത് ഇന്ത്യയിലും വിദേശത്തും സാധാരണക്കാരന്റെ നാവിൻതുമ്പിൽവരെ പായ്ക്കിങ് മെഷിൻ എന്നതിന് " ASIAN " ഒരു അപരനാമമായി മാറിയിരിക്കുന്നു. ഭക്ഷണം, വൈദ്യം, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിവിധ പായ്ക്കിങ് മേഖലകളിൽ അനുദിനം ചുവട് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി.

സമ്പൂർണമായ ആട്ടോമാറ്റിക് എന്നതിനുപരി കൃത്യതയും മികവുറ്റ പ്രവർത്തനക്ഷമതയും ആണ് ഈ പാക്കിങ് മെഷീനുകളുടെ പ്രത്യേകത.
ഇത് കൂടാതെ വിശ്വാസയോഗ്യമായ, കുറ്റമറ്റ , ദീർഘകാലസേവനവുമാണ് കമ്പനിയുടെ പ്രത്യേകത.

അതുല്യമായ ഈ മികവാർന്ന പ്രവർത്തനത്തിന് കമ്പനിയുടെ സാരഥികൾക്കും,ഒപ്പം നിൽക്കുന്ന ജീവനക്കാർക്കും കൂടിയുള്ള ഒരു പുരസ്‌ക്കാരം കൂടിയാണിത്. മുന്നോട്ടുള്ള ജൈത്രയാത്രക്ക് ഊർജ്ജം പകരാൻ കഴിയുന്നത്ര അഭിമാനപൂർവ്വം ആയ നിമിഷങ്ങൾ ആയിരുന്നു ഇതെന്ന് ശ്രീ. സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

PH: 9846013980, 9495893980, 7510753980

English Summary: best performer award to asian packing company

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds