
സൂപ്പർവൈസർ ട്രെയിനി (ഫിനാൻസ്) തസ്തികയിലേക്ക് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ജൂൺ 30 ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ സൂപ്പർവൈസർ ട്രെയിനി (ഫിനാൻസ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുന്നത്.
ജൂൺ 30ന് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. ഇതിന്റെ അഡ്മിറ്റ് കാർഡ് ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.bhel.com സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Notice എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് recruitment, current job opening എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. recruitment for the supervisor എന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ admit card എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
ഐ.ഡി നമ്പറും പാസ്വേർഡും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് നിങ്ങളുടെ അഡ്മിറ്റ് കാർഡ് പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.
Share your comments