1. News

മഴക്കാല ജലസംരക്ഷണ പ്രവർത്തികളിൽ കയർ ഭൂവസ്ത്രത്തിന് വൻ ഡിമാൻഡ്

ആലപ്പുഴ : മഴക്കാല ജലസംരക്ഷണ പ്രവർത്തികൾ വിവിധ പഞ്ചായത്തുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ആരംഭിച്ചതോടെ കയർഭൂവസ്ത്രത്തിനും പ്രചാരമേറുന്നു. കേരളത്തിന്റെ പരമ്പരാഗത വ്യവസായ പാരമ്പര്യത്തോട് ഇഴചേര്ന്ന് കിടക്കുന്ന കയര് ഭൂവസ്ത്രം പ്രകൃതി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം അനന്തമായ വിപണന സാധ്യതകളാണ് തുറന്നുവെക്കുന്നത്.

Abdul
Paddy

ആലപ്പുഴ : മഴക്കാല ജലസംരക്ഷണ പ്രവർത്തികൾ വിവിധ പഞ്ചായത്തുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ആരംഭിച്ചതോടെ കയർഭൂവസ്ത്രത്തിനും പ്രചാരമേറുന്നു.

With the introduction of monsoon water conservation initiatives by various panchayats and local bodies, coir geothermal clothing is gaining in popularity.

കേരളത്തിന്‍റെ പരമ്പരാഗത വ്യവസായ പാരമ്പര്യത്തോട് ഇഴചേര്‍ന്ന് കിടക്കുന്ന കയര്‍ ഭൂവസ്ത്രം പ്രകൃതി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം അനന്തമായ വിപണന സാധ്യതകളാണ് തുറന്നുവെക്കുന്നത്.

തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്കിൽ പെട്ട പോർക്കുളം ഗ്രാമപഞ്ചായത്തിലെ മഴയ്ക്ക് മുമ്പുതന്നെ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഇവിടെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതിന്‍റെ ഭാഗമായി നൂറടി തോടും വിവിധ പഞ്ചായത്തുകളെയും മലപ്പുറം ജില്ലയേയും ബന്ധിപ്പിച്ചു ഒഴുകുന്ന പുഞ്ചപ്പാടം തോടും ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും തീരുമാനിച്ചത്.  പുഞ്ചപ്പാടം എന്ന തോട് ഉപയോഗ്യമാക്കുന്നതോടെ 112 ഹെക്ടർ കൃഷി സ്ഥലം ആണ് ഉപയോഗ്യമാക്കുന്നതു3,30,000 രൂപയോളം ചെലവ് ഉൾപ്പെടുത്തിയാണ് പദ്ധതി കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണം നടപ്പിലാക്കുന്നത്.847 തൊഴിൽ ദിനങ്ങളാണ് പ്രവർത്തിയിൽ ഉൾപെട്ടിട്ടുള്ളത്

കയർ ഭൂവസ്ത്രം തോടുകളും ചാലുകളും ബലപ്പെടുത്തി നീരൊഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മുൻപ് ഭൂവസ്ത്രമുപയോഗിച്ച നിരവധി പഞ്ചായത്തുകൾ സാക്ഷ്യപ്പെടുത്തുന്നു.

കയർഭൂവസ്ത്രം പരിസ്ഥിസൗഹൃദം...

കേരളം സമീപകാലത്തായി നേരിടുന്ന രൂക്ഷമായ പ്രകൃതി ക്ഷോഭത്തിന്‍റെ കാരണങ്ങളില്‍ മുന്‍ നിരയിലുള്ള പാറകളുടെ അമിത ഖനനം ഉള്‍പ്പെടെ കുറയ്ക്കുന്നതിന് കയര്‍ ഭൂവസ്ത്രത്തിന്റെ വ്യാപനം സഹായകമാകും. കല്‍ക്കെട്ടുകള്‍ക്ക് പകരം നദി സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള സംരക്ഷണം സാധ്യമാകും. കൂടാതെ റോഡ് നിര്‍മ്മാണം, മണ്ണൊലിപ്പ് പ്രദേശങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും കയര്‍ ഭൂവസ്ത്രം ഇടം കണ്ടെത്തി കഴിഞ്ഞു. രാജ്യത്തെ പ്രധാന റോഡുകളുടെ നിര്‍മാണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് ഉപരിതല ഗതാഗത മന്ത്രാലയവും കയര്‍ വകുപ്പും ധാരണയിലെത്തിയതോടെ ഈ രംഗത്ത് അനന്തമായ സാധ്യതകളാണ് തുറന്നിരിക്കുന്നത്.

20 വര്‍ഷത്തോളമായി പ്രചാരത്തിലുള്ള കയര്‍ ഭുവസ്ത്രത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. കയര്‍ ഭുവസത്രം ഗ്രാമീണ മേഖലകളിലെ തോടുകളും മറ്റും സംരക്ഷിക്കുന്നതിനായി സ്ഥാപിക്കാനായി 2017ല്‍ 600ഓളം ഗ്രാമപഞ്ചായത്തുകളുമായി കരാറില്‍ ഒപ്പിടാനായത് ഈ രംഗത്തെ കുതിപ്പിന് ആക്കം കൂട്ടി. കയര്‍ ഭുവസ്ത്രത്തിന്റെ സാധ്യതകള്‍ തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും കയര്‍ കേരളയിലേക്ക് എത്തുമ്പോള്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസായം കയര്‍ ഭൂവസ്ത്രത്തിന്റെ തണലില്‍ പുതിയ ഇടങ്ങള്‍ കീഴടക്കാനുള്ള കുതിപ്പിനൊരുങ്ങുകയാണ്.

Coir

കയർക്ഷാമം വെല്ലുവിളി

പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങളില്‍ അധികവും പച്ചത്തൊണ്ടിനെ ആശ്രയിച്ച് മാത്രമേ നിര്‍മ്മിക്കാന്‍ കഴിയുഎന്നിരിക്കെ, ഉപയോഗ ശൂന്യമാക്കി കളയുന്ന ഉണക്കത്തൊണ്ട് ഉപയോഗിച്ച് കയര്‍ ഭുവസ്ത്രം ഉല്‍പ്പാദിപ്പിക്കാം എന്നതാണ് ഏറ്റവും അനുകൂലമായ ഘടകം. ഉണക്ക ചകിരി കിലോഗ്രാമിന് 15രൂപ നിരക്കില്‍ ലഭിക്കുകയും ചെയ്യും. കയര്‍ഭുവസ്ത്രം നിര്‍മ്മിക്കുന്നതിന് ആവശ്യമായി കയറിന്റെ അഭാവം തുടക്കത്തില്‍ നേരിട്ടെങ്കിലും കൂടുതല്‍ ഫാക്ടറികള്‍ സ്ഥാപിച്ചതിലൂടെ ഭൂവസ്ത്രം നിര്‍മ്മാണത്തിനൊപ്പം കയര്‍ ഉല്‍പ്പാദനത്തിനും വലിയ മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം 60 കോടിക്ക് മുകളില്‍ കയര്‍ഭുവസ്ത്രം ഉള്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഈ രംഗത്തെ വലിയ നേട്ടമാണ്. പരമ്പരാഗത രംഗത്ത് മാക്‌സ് ആന്‍ഡ് മാറ്റിംഗ് കോര്‍പ്പറേറ്റീവ് സൊസൈറ്റി, സ്‌മോള്‍ സ്‌കെയില്‍ കോര്‍പ്പറേറ്റീവ് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് എന്നിവയുടെ കീഴിലെ തറികള്‍ ഉള്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്നു. കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിംഗ്‌സ് തുടങ്ങിയവയുടെ ഫാക്ടറികളും വിപണി ലക്ഷ്യമിട്ട് കയര്‍ഭുവസ്ത്ര നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു. സ്വകാര്യ ഉല്‍പ്പാദകര്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരുന്നു എന്നത് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. തറികള്‍ ഉല്‍പ്പാദനത്തിന് സജ്ജമാണെങ്കിലും കയറിന്റെ ക്ഷാമമാണ് വെല്ലുവിളിയായി മാറുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കയറുംചകിരിയും കുറഞ്ഞു വിലക്ക് ഇറക്കുമതി ചെയ്തു ഭുവസ്ത്രം നിര്‍മ്മിക്കാന്‍ കഴിയുമെങ്കിലും കേരളത്തിന്റെ പരമ്പരാഗത കയര്‍ചകിരി ഉല്‍പ്പാദന മേഖലകള്‍ക്ക് അത് വിപരീത ഫലമാകും ഉണ്ടാക്കുക.

ജോലി സ്ഥിരതയും ഗ്യാരണ്ടി...

കയര്‍ ഭൂവസ്ത്രത്തിന്റെ വ്യാപനത്തോടെ കേരളത്തിലെ നാല് തൊഴില്‍ മേഖലകളില്‍ ജോലിസ്ഥിരത ഉറപ്പാക്കാന്‍ കഴിയും. ചകിരി, കയര്‍, കയര്‍ ഉല്‍പ്പന്നം, തൊഴിലുറപ്പ് മേഖലകളില്‍ ഇത് വലിയ ചലനമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കയര്‍ ഭൂവസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളി നദിക്കരകളിലും മറ്റുംകൃത്യമായി സ്ഥാപിക്കുകയും അത് പുല്ല്‌വെച്ച് കൃത്യമായ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. അനിയോജ്യമായ പുല്ലുകളുടെ പട്ടിക നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയിട്ടുണ്ട്.

കയര്‍ഭൂവസ്ത്രം സ്ഥാപിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കി ഒരു പരിധിവരെ അതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ കയര്‍ഭുവസ്ത്രം വിതാനിക്കാന്‍ കഴിയുന്ന വിഭാഗമായി കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇതിലൂടെ മാറിക്കഴിഞ്ഞിട്ടുണ്ട്.

അതേ സമയം പോളിമറുകളും മറ്റു സിന്തറ്റിക് നാരുകളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഭുവസ്ത്രങ്ങള്‍ വിപണിയില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ട്ടിക്കുന്നുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മണ്ണിനെ നോവിക്കാതെ വീടിനു ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കി ഒരു എന്‍ജിനീയര്‍

English Summary: Big demand for coir bhuuvasthram during rainy season water conservation activities

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds