News

ലോകബാങ്ക് സഹായത്തോടെ മധ്യപ്രദേശിലെ ചമ്പല്‍ പ്രദേശം കാര്‍ഷിക സമൃദ്ധമാക്കും- കൃഷി മന്ത്രി തോമര്‍

Narendra singh Tomar

Narendra singh Tomar

ഗ്വാളിയോർ - ചമ്പൽ മേഖലയിലെ കൃഷി യോഗ്യമല്ലാത്ത ബിഹാദ് പ്രദേശം  കൃഷിയോഗ്യമാക്കാന്‍ ലോകബാങ്കിന്‍റെ സഹായത്തോടെ ബൃഹത് പദ്ധതി നടപ്പിലാക്കുമെന്ന്   കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു. ലോകബാങ്ക് പ്രതിനിധികള്‍, രാജമത വിജയരാജെ സിന്ധ്യ കൃഷി വിശ്വ വിദ്യാലയ വൈസ് ചാന്‍സലര്‍,ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം കൈക്കൊണ്ടത്.  ഒരു മാസത്തിനുള്ളിൽ പ്രാഥമിക പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനും തീരുമാനിച്ചു.

3 ലക്ഷം ഹെക്ടറിലധികം പരുക്കൻ ഭൂമി കൃഷി ചെയ്യാനാവാത്ത സ്ഥിതിയിലാണുള്ളത്.  ഈ പ്രദേശം മെച്ചപ്പെടുത്തിയാൽ ഗ്വാളിയോർ - ചമ്പൽ മേഖലയിലെ ബിഹാദ് പ്രദേശത്തിന്റെ സംയോജിത വികസനത്തിന് ഇത് സഹായിക്കുമെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്ര കൃഷി മന്ത്രി അറിയിച്ചു. ഈ പദ്ധതിയിലെ നിർദ്ദിഷ്ട പരിഷ്കാരങ്ങൾ കാർഷിക വികസനവും പരിസ്ഥിതിയും മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലയുടെ ഗണ്യമായ വികസനത്തിന് കാരണമാവുകയും ചെയ്യും.

Vivek Aggarwal,JS,Agriculture          Courtesy-witnessinthecorridors.com

Vivek Aggarwal,JS,Agriculture Photo Courtesy-witnessinthecorridors.com

ഗ്വാളിയോർ - ചമ്പൽ മേഖലയിലെ ബിഹാദ് പ്രദേശത്തിന്റെ വികസനത്തിന് വളരെയധികം സാധ്യതകളുണ്ടെന്ന്  തോമർ പറഞ്ഞു. ചമ്പൽ എക്സ്പ്രസ് ഹൈവേ ഈ പ്രദേശത്തുകൂടിയാണ്  കടന്നുപോകുക. ​പദ്ധതി നടപ്പിലാകുന്നതോടെ  പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനം സാധ്യമാകും. പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയ ശേഷം തുടർനടപടികൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ലോകബാങ്കിന്  ഈ പദ്ധതിയില്‍ പ്രത്യേക താത്പ്പര്യമുണ്ടെന്ന്  ലോക ബാങ്ക് പ്രതിനിധി ആദർശ് കുമാർ പറഞ്ഞു. സാങ്കേതികവിദ്യ, അടിസ്ഥാന സൌകര്യങ്ങൾ, മൂലധനച്ചെലവ്, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മിനിമം ബജറ്റ് വിഹിതത്തോടെ നിർദ്ദിഷ്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്   പരിശോധിക്കുമെന്ന് കൃഷി, കർഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി  വിവേക് ​​അഗർവാൾ പറഞ്ഞു.

അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍  കെ.കെ.സിംഗും   ഗ്വാളിയറിലെ രാജമത വിജയരാജെ സിന്ധ്യ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എസ്. കെ. റാവുവും പങ്കെടുത്തു.

Adarsh kumar, World bank representative

Adarsh kumar, World bank representative

Bihad region of Chambal will be developed as agriculture land with the support of World Bank

Union Minister of Agriculture & Farmers’ Welfare, Rural Development & Panchayati Raj Narendra Singh Tomar held a meeting on 25th July, 2020 through Video Conference to deliberate with the representatives of World Bank, senior officers of the Department of Agriculture, Madhya Pradesh, scientists, Vice-chancellor of Rajmata Vijayaraje Scindia Krishi Vishwa Vidyalaya, Gwalior and other stakeholders to bring the large Bihad area of Gwalior – Chambal region under agriculture. During this meeting it was decided that the substantive project would be prepared in collaboration and support from World Bank to accomplish this work. In this regard, a meeting was also held earlier with the representatives of World Bank and it has been decided to prepare a preliminary project report within a month.

Speaking on the occasion, the Union Agriculture & Farmers’ Welfare Minister informed that more than 3 lakh hectares of rugged land is not cultivable and if this area is improved, then this will help in the integrated development of the Bihad area in Gwalior – Chambal region. He further mentioned that the proposed reforms in this project will not only help to improve agricultural development and the environment, but it will also create employment opportunities for the people and lead to substantive development of this region.

Dr.S.K.Rao,VC, RVS Agriculture University

Dr.S.K.Rao,VC, RVS Agriculture University

Shri Tomar said that there is a lot of scope for development of the Bihad area in Gwalior – Chambal region. The Chambal Expressway will be built and will pass through this area, by which the overall development of the region would be possible. After preparing the initial report, subsequent meetings will be held with the Chief Minister of Madhya Pradesh for further course of action.

The representative of World Bank,Adarsh Kumar said that the World Bank is interested in working in the state of Madhya Pradesh.  Vivek Aggarwal, Joint Secretary, Ministry of Agriculture & Farmers’ Welfare said that all the aspects related to technology, infrastructure, capital cost, investment etc. will be taken into consideration prior to initiating the work of the proposed project with minimum budget allocation.

K.K. Singh, Agricultural Production Commissioner said that the old project has been revived and will be undertaken under the guidance of the Union Minister of Agriculture & Farmers’ Welfare, Rural Development and Panchayati Raj. Dr. S. K Rao, Vice-Chancellor of Rajmata Vijayaraje Scindhia Agricultural University, Gwalior said that the work can be done keeping in mind the overall agricultural development of the region.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംരംഭം തുടങ്ങാൻ 25 ലക്ഷം രൂപ വരെ വായ്പ, ​വനിതകൾക്ക് 30% സംവരണം


English Summary: Bihad region of Chambal will be developed as agriculture land with the support of World Bank

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine