<
  1. News

മരച്ചീനി ഇലകളിൽ നിന്ന് ജൈവനാശിനികൾ; ICAR-CTCRI യ്ക്ക് ഗവണ്മെന്റ് അനിമതി ലഭിച്ചു.

പ്രത്യേക ഉപകരണവും പ്രക്രിയയുടേയും സഹായത്താൽ മരച്ചീനി ബയോവേസ്റ്റുകളിൽ നിന്ന് ജൈവകീടനാശിനികൾ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയ്ക്ക് (technology) Patent Office, Government of India, അനുമതി നൽകി. Kerala State Council for Science, Technology, Environment (KSCSTE), ICAR-CTCRI (Central Tuber Crops Research Institute) മായി സഹകരിച്ച് സംയുക്തമായി വികസിച്ചെടുത്തതാണ് ഈ ടെക്നോളജി.

Meera Sandeep
Tapioca leaves
Tapioca leaves

പ്രത്യേക ഉപകരണവും പ്രക്രിയയുടേയും സഹായത്താൽ മരച്ചീനി ബയോവേസ്റ്റുകളിൽ നിന്ന് ജൈവകീടനാശിനികൾ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയ്ക്ക് (technology) Patent Office, Government of India, അനുമതി നൽകി. Kerala State Council for Science, Technology, Environment (KSCSTE), ICAR-CTCRI (Central Tuber Crops Research Institute) മായി സഹകരിച്ച് സംയുക്തമായി വികസിച്ചെടുത്തതാണ് ഈ ടെക്നോളജി.

നമ്മൾ പലപ്പോഴും നിസ്സാരമെന്ന് വിചാരിക്കുന്ന മരച്ചീനി ഇലകളിൽ, ഹോർട്ടികൾച്ചർ വിളകളിലെ  കീടങ്ങളെ അകറ്റി നിർത്താൻ കഴിവുള്ള ചില തന്മാത്രകൾ അടങ്ങിയിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതാണ് വികസനത്തിലേക്ക് നയിച്ചത്.

മരച്ചീനി എന്ന ബയോ കീടനാശിനിയെക്കുറിച്ച്

വിദഗ്ദ്ധർ  ഇതിനകം ഇക്കാര്യത്തിൽ പരീക്ഷണം നടത്തി കഴിഞ്ഞു.  2010 ൽ ICAR-CTCRI യുടെ വിള ഉൽ‌പാദന വിഭാഗത്തിലെ Principal Scientist ഡോ. സി. എ. ജയപ്രകാശ്   ഈ കിഴങ്ങുവർഗ്ഗ വിളയുടെ ഇലകളിൽ നിന്ന് ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുത്തിരുന്നു.

വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ, സയനോജെൻ (cyanogen) എന്ന പോഷക വിരുദ്ധ ഘടകത്തിന്റെ (anti-nutrient) സാന്നിധ്യം മൂലമാണ് മരച്ചീനി ഇലകൾ സാധാരണയായി നമ്മൾ വലിച്ചെറിയുന്നതിൻറെ കാരണം. 

മൂന്ന് ജൈവകീടനാശിനികളാണ് മരച്ചീനി ഇലകളിൽ നിന്ന് വികസിപ്പിച്ചെടുത്തത്.  ഈ മൂന്ന് ജൈവകീടനാശിനികൾക്ക് ഏകപക്ഷീയമായി ശ്രേയ, മെൻമ, നൻമ എന്നീ പേരുകൾ നൽകിയിട്ടുണ്ട്.

ശാസ്ത്രജ്ഞനും സംഘവും ജൈവകീടനാശിനികൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഇലകളിൽ നിന്ന് ബയോ ആക്റ്റീവ് തന്മാത്രകളെ വേർതിരിച്ചെടുത്തു.  ഹോർട്ടികൾച്ചറൽ വിളകളിൽ കാണപ്പെടുന്ന പലതരം കീടങ്ങളെ പ്രതിരോധിക്കാൻ ഈ ജൈവകീടനാശിനികൾ ഫലപ്രദമാണെന്ന് വിപുലമായ ഫീൽഡ് പരിശോധനയിൽ വ്യക്തമായി.

ജൈവകീടനാശിനി സാങ്കേതികവിദ്യയ്ക്കുള്ള patent application, 2021 ൽ സമർപ്പിച്ചതായി ICAR-CTCRI യുടെ ആക്ടിംഗ് ഡയറക്ടർ പറഞ്ഞു. ഈ  ജൈവകീടനാശിനികൾ രൂപീകരിക്കുന്നതിൽ ISRO (Indian Space Research Organization) facility – Vikram Sarabhai Space Center (VSSC) പ്രധാന പങ്ക് വഹിച്ചു.

മരച്ചീനി ഇലകൾ വിലയേറിയ കീടനാശിനികളടങ്ങിയ ഒരു നിധികുംഭം 

ഡോ.ജയപ്രകാശിന് പറയാനുള്ളത് കേൾക്കു "ഇതു മാത്രമല്ല, വേറേയും സുപ്രധാന തന്മാത്രകൾ ഇതിൽ  അടങ്ങിയിരിക്കുന്നു. ഇക്കാര്യത്തിൽ, CTCRI, BARC (Bhabha Atomic Research Center) മായി സഹകരിച്ച് പ്രവർത്തിക്കുന്നു".

English Summary: Bio-Pesticides from tapioca leaves; ICAR-CTCRI has received government approval

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds