പ്രളയത്തിൻ്റെ പശ്ചാലത്തില്‍ കേരളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാന്‍, ജൈവ വൈവിധ്യ പരിപാലനം, ദുരന്ത നിവാരണം എന്നിവയ്ക്ക് പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരച്ചു.
വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പദ്ധതികള്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ തയ്യാറാക്കും. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണത്തിനായി ജൈവവൈവിധ്യ പരിപാലന സമിതികളെ (ബിഎംസി) ചുമതലപ്പെടുത്തിയിട്ടുണ്ട്. 91 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഇതിനകം ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി.
ഇതനുസരിച്ച് പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിഎംസികള്‍ നടത്തുക. ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നത്തിനായി തിരുവനന്തപുരത്ത് ബയോഡൈവേഴ്‌സിറ്റി മ്യൂസിയം ആരംഭിച്ചിട്ടുണ്ട്.

Share your comments