1. News

കൃഷി വിജ്ഞാന കേന്ദ്രത്തിൽ മിത്ര ജീവാണുക്കൾ വില്പനക്ക് ലഭ്യമാണ്

ഇല തീനി പുഴുക്കൾ, വാഴയിലെ മാണ വണ്ട്, മത്തൻ വണ്ട്, കായീച്ച (കായീച്ചയുടെ സമാധി ദശ) തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമാണ്.

Arun T
മിത്ര ജീവാണുക്കൾ
മിത്ര ജീവാണുക്കൾ

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ താഴെ പറയുന്ന മിത്ര ജീവാണുക്കൾ വില്പനക്ക് ലഭ്യമാണ്

1. ബ്യുവേറിയ - (Beauveria bassiana)

ഇല തീനി പുഴുക്കൾ, വാഴയിലെ (Banana farming) മാണ വണ്ട്, മത്തൻ വണ്ട്, കായീച്ച (കായീച്ചയുടെ സമാധി ദശ) തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമാണ്.

2. ലെക്കാനിസിലിയം (വെർട്ടിസിലിയം ) ലെക്കാനി -(verticillium lecanii)

നീരുറ്റി കുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, ഇലപ്പേൻ, മുഞ്ഞ, മീലിമൂട്ട തുടങ്ങിയവക്കെതിരെ ഫലപ്രദം.

3. ട്രൈക്കോഡെർമ -(Tricoderma)

കുരുമുളകിലെ ദ്രുത വാട്ടം, തെങ്ങിലെ ചെന്നീരോലിപ്പ്, പയറിലെ വാട്ട രോഗം, കട ചീയൽ, വഴുതിനയിലെ തൈ ചീയൽ എന്നിവക്കെതിരെ ഫലപ്രദമാണ്.

4. സ്യുഡോമൊണാസ് -(Pseudomonas)

ചീരയിലെ ഇളപ്പുള്ളി രോഗം, വഴുതിന വർഗ്ഗ വിള കളിലെ ബാക്റ്റീരിയ വാട്ടം, തൈ ചീയൽ, ചീരയിലെ ഇലപ്പുള്ളി രോഗം, വെള്ളരി - പയർ വർഗ്ഗ വിളകളിലെ പൊടിക്കുമിൾ രോഗം, മൃദു രോമപൂപ്പ്, പയറിലെ കരി വള്ളി, വാഴയിലെ സിഗട്ടൊക്ക, മാണ അഴുകൽ, നെല്ലിലെ ബ്ലാസ്റ്റ് രോഗം, തവിട്ടു പുള്ളികുത്ത്, പോളരോഗം എന്നിവക്കെതിരെ ഫലപ്രദം.

കൂടാതെ പന്നിശല്യം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ബോറപ്പ്, ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണത്തിനാവശ്യമായ ചിപ്പികൂൺ വിത്ത്, സൂക്ഷ്മ മൂലക മിശ്രിതമായ അയർ,തുടങ്ങിയവയും കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ - 0460 2226087

(ശനി, ഞായർ ദിവസങ്ങളിൽ ഓഫീസ് അവധി ആണ് )

English Summary: BIOFERTILIZERS FOR SALE IN KVK KANNUR

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds