രാജ്യത്ത മത്സ്യ ഉൽപ്പാദനത്തിൽ വലിയ കുതിച്ച ചാട്ടം നടത്തുന്നതിനായി ജലലഭ്യത കുറവുളള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങൾ ഇല്ലാത്ത ആളുകൾക്കും മത്സ്യകൃഷി ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആവിഷ്ക്കരിച്ച നൂതന കൃഷി രീതിയാണ് ബയോഫ്ളോക്ക് മത്സ്യകൃഷി.
ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉൽപാദിപ്പിച്ച മത്സ്യം വളർത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്രിമ തീറ്റയുടെയും അളവ് കുറക്കാൻ സാധിക്കുന്നു എന്നത് സവിശേഷതയാണ്.
4 മീറ്റർ വ്യാസവും 1.2 മീറ്റർ നീളവുമുളള 7 ടാങ്കുകളാണ് പദ്ധതി പ്രകാരം നിർമ്മിക്കേണ്ടത്. 7.5 ലക്ഷം ചെലവ് വരുന്ന പദ്ധതിക്ക് ഇതിന്റെ 40% സർക്കാർ ധനസഹായമായി ലഭിക്കുന്നു. 6 മാസം കെണ്ട് വിളവെടുക്കാവുന്ന നെൽതിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. ഒരു വർഷം 2 കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. സംസ്ഥാനത്തൊട്ടാകെ 7 ടാങ്കുകൾ വീതമുളള 500 യൂണിറ്റകളാണ് PMMSY പദ്ധതി വഴി സ്ഥാപിക്കുന്നത്.
Share your comments