കൊച്ചി: ദേശിയ സ്റ്റാൻഡേർഡ്സ് സംഘടനയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്), കൊച്ചി ഓഫീസ് വെളിച്ചെണ്ണയുടെ ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷൻ (IS 542: 2018) നായി 2022 ജൂലൈ 29-ന് (വെള്ളിയാഴ്ച) 04 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ " മനക് മന്ദൻ " കൂടിക്കാഴ്‌ച നടത്തുന്നു. മാനദണ്ഡങ്ങളുടെ (സ്റ്റാൻഡേർഡ്) വിവിധ വശങ്ങളെക്കുറിച്ചും അത് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചും കേരളത്തിലെ എല്ലാ താൽപ്പര്യമുള്ള പങ്കാളികളുമായാണ് ചർച്ച.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?
സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ മൊത്തത്തിലുള്ള ഗുണമേന്മയിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നതിനായി, സംസ്ഥാനത്തെ കൂടുതൽ വെളിച്ചെണ്ണ നിർമ്മാതാക്കളെ ബിഐഎസ് സർട്ടിഫിക്കേഷന്റെ പരിധിയിൽ കൊണ്ടുവരാൻ ബിഐഎസ് കൊച്ചി നിരന്തരം പരിശ്രമിക്കുന്നു. ഈ "മനക് മന്ദൻ" അത്തരത്തിലുള്ള ഒരു സംരംഭമാണ്. ഭക്ഷ്യ വെളിച്ചെണ്ണയുടെ ഇന്ത്യൻ നിലവാരം വികസിപ്പിക്കുന്നതിൽ ഏർപ്പെടുന്നതിന് പ്രസക്തമായ പങ്കാളികളെ ക്ഷണിക്കുന്നതായും, ബിഐഎസ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേര വെളിച്ചെണ്ണ ഉൽപാദനം നിർത്തി, സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാൻ സാധ്യത
Bureau of Indian Standards (BIS), the National Standards Body of India, having its Branch Office at Kochi, is conducting “MANAK MANTHAN” through video conferencing on 29th July 2022 at 4.00 pm for Indian Standard Specification IS 542: 2018 for Coconut Oil. The meeting will discuss about various aspects of the standards and the issues in their implementation with all interested stakeholders in Kerala.
Share your comments