<
  1. News

റബര്‍ബോര്‍ഡില്‍നിന്ന് തൈകള്‍ ബുക്കുചെയ്യാം

കോട്ടയം : അടുത്തവര്‍ഷം റബര്‍കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കൂടതൈകളും കുറ്റിതൈകളും കപ്പുതൈകളും ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം.

KJ Staff

 

കോട്ടയം : അടുത്തവര്‍ഷം റബര്‍കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കൂടതൈകളും കുറ്റിതൈകളും കപ്പുതൈകളും ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലിയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കടയ്ക്കാമണ്‍ (പുനലൂര്‍), കാഞ്ഞിക്കുളം (പാലക്കാട്), മഞ്ചേരി, ഉളിക്കല്‍ (ശ്രീകണ്ഠാപുരം), ആലക്കോട് (തളിപ്പറമ്പ്) എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും ആര്‍.ആര്‍.ഐ.ഐ. 105, 414, 417, 422, 430 എന്നീ അംഗീകൃത ഇനങ്ങളില്‍പെട്ട തൈകളാണ് വിതരണം ചെയ്യുക. കപ്പുതൈ ഒന്നിന് 90 രൂപയും കൂടതൈകള്‍ക്ക് 70 രൂപയും കുറ്റിതൈകള്‍ക്ക് 30 രൂപയുമാണ് വില. കപ്പുകള്‍ നഴ്‌സറികളില്‍ തിരിച്ചുകൊടുത്താല്‍ എഴു രൂപ നിരക്കില്‍ പണം തിരികെ ലഭിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് റബര്‍ബോര്‍ഡിന്റെ  കോട്ടയത്തുള്ള കേന്ദ്ര ഓഫീസ് (ഫോണ്‍ - 0481 2301231, എക്സ്റ്റന്‍ഷന്‍-323,391); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറി (ഫോണ്‍ - 04828 245362)എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍ - 0475 2222616), പാലക്കാട് (ഫോണ്‍ - 0491 2522802), മഞ്ചേരി (ഫോണ്‍ - 0483 2767026), ശ്രീകണ്ഠാപുരം (ഫോണ്‍ - 0460 2230700), തളിപ്പറമ്പ് (ഫോണ്‍ - 0460-2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.    

English Summary: Book saplings from Rubberboard

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds