ബോർഡർ സെക്യൂരിറ്റി ഫോർസിലെ (BSF Recruitment) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 323 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ എച്ച് സി മിനിസ്റ്റീരിയൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എഎസ്ഐ സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in. വഴി അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കെ-സ്വിഫ്റ്റിൽ ജൂനിയർ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ എഞ്ചിനീയർമാരുടെ ഒഴിവുകൾ
അവസാന തീയതി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 6 ആണ്. ആഗസ്റ്റ് 8 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തിക - ഹെഡ് കോൺസ്റ്റബിൾ ( എച്ച് സി മിനിസ്റ്റീരിയൽ)
ഒഴിവുകളുടെ എണ്ണം - 312
പേ സ്കെയിൽ - 25500 - 81100/- ലെവൽ 4
തസ്തിക - അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോഗ്രാഫർ)
ഒഴിവുകളുടെ എണ്ണം - 11
പേ സ്കെയിൽ - 29200- 92300 ലെവൽ 5
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/08/2022)
വിദ്യാഭ്യാസ യോഗ്യത
ഹെഡ് കോൺസ്റ്റബിൾ ( എച്ച് സി മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും 10+2 പാസ്സായിരിക്കണം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോഗ്രാഫർ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വനിതാ ശിശു വികസന വകുപ്പിൽ വിവിധ ഒഴിവുകൾ
നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ ചലാൻ എന്നിവ ഉപയോഗിച്ച് അപേക്ഷ ഫീസടക്കാം. ജനറൽ, ഒബിസി, ഇഡ്ബ്ലിയു എസ് എന്നീ വിഭാഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡോക്യമെന്റ് പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
Share your comments