ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ആകെ 157 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/02/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾ മാർച്ച് 12നകം ഓൺലൈനായി അപേക്ഷകൾ അയക്കേണ്ടതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
- ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 23 ഒഴിവുകൾ. തസ്തികകൾ: ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ).
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ
- ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 40 ഒഴിവുകൾ. തസ്തികകൾ: എഎസ്ഐ, എച്ച്സി പമ്പ് ഓപ്പറേറ്റർ, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ, മെക്കാനിക്, ലൈൻമാൻ).
- എസ്എംടി വർക്‌ഷോപ്പ് വിഭാഗത്തിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ 30 ഒഴിവുകൾ. തസ്തികകൾ: എസ്ഐ (വെഹിക്കിൾ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, സ്റ്റോർ കീപ്പർ), കോൺസ്റ്റബിൾ (ഫിറ്റർ, വെൽഡർ, പെയിന്റർ, വെഹിക്കിൾ മെക്കാനിക്, ബിഎസ്ടിഎസ്, എസ്കെടി)
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/02/2023)
- പാരാമെഡിക്കൽ വിഭാഗത്തിൽ ഗ്രൂപ് ബി, സി തസ്തികകളിൽ 64 ഒഴിവുകൾ. തസ്തികകൾ: എഎസ്ഐ (ഡെന്റൽ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ), ഹെഡ് കോൺസ്റ്റബിൾ (ജൂനിയർ എക്സ്–റേ അസിസ്റ്റന്റ്), കോൺസ്റ്റബിൾ (ടേബിൾ ബോയ്), വാർഡ് ബോയ്, ആയ.
പ്രായപരിധി:
ഗ്രൂപ്പ് ബി തസ്തികകൾക്ക് 30
ഗ്രൂപ്പ് സി തസ്തികകൾക്ക് 18–25.
Share your comments