"കെട്ടിട നിർമ്മാണ പെർമിറ്റ് - സംബന്ധിച്ച്"
1) കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ച സ്ഥലത്ത് തന്നെ, പ്ലാൻ മാറ്റി വേറൊരു പെർമിറ്റിന് അപേക്ഷിച്ചാൽ, പെർമിറ്റ് ലഭിക്കുമോ?
ആദ്യത്തെ പെർമിറ്റ് സറണ്ടർ ചെയ്താൽ, രണ്ടാമത്തെ പെർമിറ്റ് ലഭിക്കും.
2) വർഷങ്ങൾക്ക് മുമ്പ് വയൽ നികത്തിയ ഭൂമിയിൽ, 2017 ഗൃഹ നിർമ്മാണത്തിന് പെർമിറ്റ് വാങ്ങിയ കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ ഹാജരാക്കിയപ്പോൾ 2018 ലെ കേരള നെൽവയർ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ട് പ്രകാരം, റവന്യൂ ഡിവിഷണൽ ഓഫീസറുടെ അനുമതി ലഭിച്ചാൽ മാത്രമേ ബുക്ക് പെൻസി സർട്ടിഫിക്കറ്റ് നൽകുവാൻ സാധിക്കുകയുള്ളൂ എന്ന് നഗരസഭ പറയുന്നു. ഇത് ശരിയാണോ?
30/12/2017 ലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ട് നിലവിൽ വന്നത്. പ്രസ്തുത തീയതിക്ക് മുമ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലെ നിർമ്മാണത്തിന് നിയമാനുസൃതം നൽകിയ പെർമിറ്റ് പ്രകാരം പണിത കെട്ടിടങ്ങൾക്ക് 2018 ലെ തണ്ണീർത്തട നിയമം ബാധകമല്ല.
പ്രസ്തുത കെട്ടിടങ്ങൾക്ക് കെട്ടിട നിർമ്മാണ അനുമതി നൽകുമ്പോൾ നിലവിലുണ്ടായിരുന്ന നിയമങ്ങളാണ് ബാധകമെന്ന് 13/8/2018 ലെ തദ്ദേശ സ്വയംഭരണ വകുപ്പിലെ സർക്കുലർ പ്രകാരം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആകയാൽ ഈ സംഗതിയിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് RDO അനുമതി ആവശ്യമില്ല.
Consumer Complaints & Protection Society - Welcome Group
Share your comments