<
  1. News

പനയുൽപന്ന വ്യാപാരത്തിന് ബങ്കുകൾ ഒരുക്കിനൽകുന്നു, ശാസ്ത്രീയ പശുപരിപാലനം: പരിശീലന പരിപാടി... കൂടുതൽ കാർഷിക വാർത്തകൾ

പനയുൽപന്ന വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി, ബേപ്പൂര്‍ നടുവട്ടം ക്ഷീരപരിശീലനകേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു; ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യത തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. പനയുൽപ്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിയ്ക്ക് തുടക്കമാകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തമ്മിൽ ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടതായും മന്ത്രി അറിയിച്ചു. ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടിയും കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം പരസ്പരം കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽപാമിന് പനയുൽപ്പന്നങ്ങളുടെ വിപണനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച സ്ഥലങ്ങളിലാണ് ബങ്കുകൾ സ്ഥാപിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരുടെ സാമ്പത്തിക പുനരധിവാസം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ഒരുക്കുന്നത്. തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് ഇതിനായി ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്പ അനുവദിക്കും.

2. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഈ മാസം 23 മുതല്‍ 27 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്. താത്പര്യമുള്ളവർക്ക് 20 ആം തീയതിവൈകുന്നേരം അഞ്ചു മണിക്ക് മുൻപായി 0495 2414579, 9645922324 എന്നീ ഫോൺനമ്പറുകളിലോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

3. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട മഴ പല ജില്ലകളിലും തുടരുന്നു. കൂടുതൽ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനുള്ള സാധ്യതകൾ നിലവിലില്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലകളിലും ഇന്നോ വരും ദിവസങ്ങളിലോ പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Bunkers for palm products, Animal Husbandry: Training Programme... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds