1. News

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന (ABRY) രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി മാര്‍ച്ച് 31, 2022 വരെ നീട്ടാന്‍ മന്ത്രിസഭയുടെ അംഗീകാരം

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് (എ.ബി.ആര്‍.വൈ) കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി 2021 ജൂണ്‍ 30 ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ നീട്ടാന്‍ മന്ത്രിസഭയുടെ അംഗീകാരം

Meera Sandeep
Atmanirbhar Bharat Rosgar Yojana
Atmanirbhar Bharat Rosgar Yojana

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് (എ.ബി.ആര്‍.വൈ) കീഴില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി 2021 ജൂണ്‍ 30 ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ നീട്ടാന്‍ മന്ത്രിസഭയുടെ അംഗീകാരം.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന (എ.ബി.ആര്‍.വൈ)ക്ക് കീഴിലെ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മറ്റൊരു ഒന്‍പത് മാസം കൂടി അതായത് 2021 ജൂണ്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെ നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നീട്ടലിന്റെ ഫലമായി നേരത്തെ 58.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഉദ്ദേശിച്ചിരുന്നിടത്ത് ഔപചാരികമേഖലയില്‍ 71.8 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. 2021 ജൂണ്‍ 18ലെ കണക്ക് പ്രകാരം എ.ബി.ആര്‍.വൈക്ക് കീഴില്‍ 79,577 സ്ഥാപനങ്ങളിലൂടെ 21.42 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 902 കോടി രൂപയുടെ ആനുകൂല്യം നല്‍കി.

2022 മാര്‍ച്ച് 31 വരെനീട്ടിയ രജിസ്‌ട്രേഷന്‍ കാലയളവിലേക്കുള്ള ചെലവ് ഉള്‍പ്പെടെ പദ്ധതിയുടെ ഏകദേശ ചെലവ് 22,098 കോടി രൂപയായിരിക്കും.

വിവിധ മേഖലകളിലെ / വ്യവസായങ്ങളിലെ തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എ.ബി.ആര്‍.വൈക്ക് കീഴില്‍ ഒരു സ്ഥാപനം പുതിയ ജീവനക്കാരെ നിയമിക്കുകയോ, അല്ലെങ്കില്‍ 2020 മാര്‍ച്ച് 1 മുതല്‍ 2020 സെപ്റ്റംബര്‍ 30 വരെ ജോലി നഷ്ടപ്പെടുകയോ ചെയ്ത ഇ.പി.എഫ്.ഒയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും 15,000 രൂപയില്‍ കുറവ് വേതനം പ്രതിമാസം വാങ്ങുന്ന അവരുടെ പുതിയ ജീവനക്കാര്‍ക്കുമാണ് നേട്ടമുണ്ടാകുക.

English Summary: Cabinet approves extension of the last date for registration under Atmanirbhar Bharat Rosgar Yojana-ABRY to 31/3/22

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds