കർഷകരുടെ കന്നുകുട്ടികൾക്കും, എരുമകുട്ടികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒരാൾക്ക് പരമാവധി 2 പശുകുട്ടികൾക്കോ കന്നുകുട്ടികൾക്കായുള്ള സർക്കാർ പദ്ധതികൾ പശുക്കുട്ടികളെ ശാസ്ത്രീയമായ രീതിയിൽ വളർത്തി, ആദ്യപ്രസവം നേരത്തേയാക്കുക എന്ന ലക്ഷ്യത്തോടുകൂടി കർഷകർക്ക് സഹായം നൽകുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി', അനേകവർഷങ്ങളായി മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കി വരുന്നു. ഈ പദ്ധതി,നിലവിൽ കേന്ദ്ര, സംസ്ഥാന തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ ധനസഹായത്തോടെ വിവിധ പേരുകളിൽ നടത്തി വരുന്നു.
4-6 മാസം വരെ പ്രായത്തിൽ തെരഞ്ഞടുക്കുന്ന പശുക്കുട്ടികൾക്ക്, ഗുണമേന്മയുള്ള തീറ്റ, ധാതു ലവണ മിശ്രിതം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്ക്കപ്പുകൾ, കർഷകർക്ക് പരിശീലനം എന്നിവ ഉറപ്പാക്കുന്നു. ഇതിന് ചെലവാകുന്ന തുകയുടെ 50% കർഷകർക്ക് സബ്സിഡിയായി നൽകുന്നു.
1. ഗോവർദ്ധിനി : മൃഗാശുപത്രികളിലും സബ്സെന്ററുകളിലും സൂക്ഷിക്കുന്ന കന്നുകുട്ടി ജനന രജിസ്റ്ററുകളിൽ, പേര് രേഖപ്പെടുത്തുന്ന 2 എരുമകുട്ടികൾക്കോ ആനുകൂല്യം ലഭിക്കും.
2. കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി (CAPCalf Adoption Programme)
അഞ്ച് ലക്ഷം രൂപ വാർഷികവരുമാന പരിധിയിൽ ഉൾപ്പെടുന്ന,കർഷകർക്ക്, ഗ്രാമവസഭകൾ അംഗീകരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് [പ്രകാരം ആനുകൂല്യം ലഭിക്കും. ചെലവിന്റെ 25% മൃഗസംരക്ഷണ വകുപ്പും, 25% തദ്ദേശ സ്വയംഭരണ സ്ഥാപനവും വഹിക്കും. വനിതകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും മുൻഗണന.
3. ഗ്രാമ പഞ്ചായത്ത് പദ്ധതി:
അഞ്ച് ലക്ഷം രൂപ വർഷിക വരുമാന പരിധിയിലുള്ളവരെ ഗ്രാമസഭകൾ അംഗീകരിക്കുന്ന ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കുന്നു. 50% ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്നു.
4. സ്പെഷ്യൽ ഗോവർദ്ധിനി
കേന്ദ്രസർക്കാരിന്റെ RKVY (രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം, മൃഗാശുപ്രതികളിലെ കന്നുകുട്ടി ജനന രജിസ്റ്ററിൽ നിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. 50% ചെലവ് കേന്ദ്രസർക്കാർ വഹിക്കുന്നു
Share your comments