1.കാർഷിക സ്വർണ്ണവായ്പ
നിലമൊരുക്കൽ, തുടങ്ങി കാർഷിക, കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി ഈ സ്കീം പ്രകാരം വായ്പ അനുവദിക്കുന്നു ഒരാൾക്ക് 20 ലക്ഷം രൂപ വരെ പരമാവധി അനുവദിക്കും. എന്നാൽ കൃഷിക്കായി മാത്രമാണെങ്കിൽ (അനുബന്ധ പ്രവർത്തനങ്ങൾ ഒഴിവാക്കി) വായ്പാ പരിധി 10 ലക്ഷം രൂപയാണ്. 12 മാസമാണ് വായ്പാ കാലാവധി.
2.ഗോൾഡ് ഓവർഡ്രാഫ്റ്റ് (ഗോൾഡ് ഒഡി)
വിത്ത്, വളം, കീടനാശിനി,ജലസേചനം, വിളവെടുപ്പ്, തൊഴിലാളികൾക്കുളള കൂലി തുടങ്ങി കൃഷിയിടത്തിന്റെ ഉത്പാദനശേഷി വർദ്ധിപ്പിക്കാനുളള ഏത് പ്രവർത്തനത്തിനും സഹായകമാകുന്ന പദ്ധതിയാണിത്. കുറഞ്ഞത് 1.75 ലക്ഷം രൂപയും പരമാവധി 20 ലക്ഷം രൂപയും സ്വർണ്ണത്തിനുമേൽ ഓവർഡ്രാഫ്റ്റായി ലഭിക്കും. എന്നാൽ കൃഷിയിറക്കാൻ മാത്രമാണെങ്കിൽ പരമാവധി 10 ലക്ഷം രൂപയേ ലഭിക്കൂ.
3. സ്വർണ്ണ, സ്വർണ്ണ എക്സ്പ്രസ്, സ്വർണ്ണ ഒഡി
കാർഷികേതര വായ്പയാണിത്. ചികിത്സാസംബന്ധമായതോ അപ്രതീക്ഷിതമായ മറ്റ് ഗാർഹിക ചെലവുകൾക്കോ സമീപിക്കാവുന്ന വായ്പാ പദ്ധതിയാണിത്. ഏറ്റവും കുറഞ്ഞത് 5000 രൂപയും പരമാവധി 20 ലക്ഷം രൂപയും വായ്പയായി ലഭിക്കും.
4. കനറാ എംഎസ്എംഇ ഗോൾഡ് ലോൺ/ എംഎസ്എംഇ ഗോൾഡ്
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക്(എംഎസ്എംഇ) ധനസഹായം നൽകുന്നതിനായി ആവിഷ്ക്കരിച്ച സ്വർണ്ണപണയ വായ്പാ പദ്ധതിയാണിത്. വ്യക്തിഗതസംരംഭങ്ങൾക്കോ പ്രൊപ്രൈറ്റർഷിപുളള സംരംഭങ്ങൾക്കോ ആണ് ഈ വായ്പാനുകൂല്യം ലഭിക്കുക. ഒരാൾക്ക് വിവിധ സംരംഭങ്ങൾ ഉണ്ടെങ്കിലും പരമാവധി 20 ലക്ഷം രൂപയേ ഈ പദ്ധതി മുഖേന വായ്പയായി ലഭിക്കൂ. 12 മാസമാണ് കാലാവധി.
5. കനറാ ബാങ്കിൽ നിന്നും 4% പലിശയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് സ്വർണ്ണ വായ്പ
കനറാബാങ്കിന്റെ എല്ലാ ശാഖയിലും ഈ സൗകര്യം ലഭ്യമാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുമ്പോൾ സ്വർണം കൈവശം ഉണ്ടെങ്കിൽ, ഇനിമുതൽ ഭൂമി പണയം വയ്ക്കേണ്ട. സ്വർണ്ണം മാത്രം പണയംവെച്ചു കൊണ്ട് 4% നിരക്കിൽ കനറാ ബാങ്കിൽ നിന്നും കിസാൻ ക്രെഡിറ്റ് വായ്പ നേടാം.അപേക്ഷയോടൊപ്പം ആധാരത്തിന്റെ ഫോട്ടോ കോപ്പിയും, കരമടച്ച ഒറിജിനൽ രസീതും, കൈവശ സർട്ടിഫിക്കറ്റും നൽകേണ്ടതാണ്.
അപേക്ഷകന് മൂന്നു ലക്ഷം വരെ വായ്പ ലഭിക്കാൻ സ്കെയിൽ ഓഫ് ഫിനാൻസ് പ്രകാരം കുറഞ്ഞത് ഒരേക്കറെങ്കിലും കൃഷിസ്ഥലം ആവശ്യമാണ്. സ്വന്തമായി കൃഷിയിടം ഇല്ലാത്തവർക്ക് അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഒരേക്കർ സ്ഥലത്തെങ്കിലും കൃഷി ചെയ്തുവരുന്നുണ്ടെങ്കിൽ സ്ഥലം ഉടമയുമായുള്ള ലീസ് എഗ്രിമെന്റോ, അല്ലെങ്കിൽ വാക്കാലുള്ള പാട്ട കരാറോ ഒറിജിനൽ നികുതി ശീട്ടിനൊപ്പം നൽകിക്കൊണ്ട് ബാങ്കിൽ നിന്നും നാല് ശതമാനം നിരക്കിൽ വായ്പ 3 ലക്ഷം വരെ നേടാവുന്നതാണ്. മൂന്ന് ലക്ഷം രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ലഭിക്കാൻ മാർക്കറ്റ് റേറ്റ് പ്രകാരമുള്ള തുല്യ സ്വർണം കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകേണ്ടതുണ്ട്
പ്രോസസിങ് ചാർജ്, ഇൻസ്പെക്ഷൻ ചാർജ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.വായ്പയുടെ കാലാവധി 5 വർഷം വായ്പയെടുത്ത തുക ഒരു വർഷത്തിനുള്ളിൽ പലിശ അടച്ചു പുതുക്കേണ്ടതാണ്.
Share your comments