ടി. ശ്രീനിവാസൻ,
ചെയർമാൻ,
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം,
മുക്കാളി വടകര.
Mob:9539157337
മഹാമാരിയിൽ ലോകമാകെ ഭയന്ന് വിറങ്ങലിച്ചു നിൽക്കുമ്പോൾ രോഗികൾക്ക് ആശ്വാസം പകരുന്നതിനായി അശ്രാദ്ധ പരിശ്രമം നടത്തുകയാണ് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ:പി.കെ.സുബ്രഹ്മണ്യനും കുടുംബവും.
സമുദ്രയിൽചികിത്സിക്കുന്ന രോഗികൾക്ക് ഔഷധങ്ങൾ എത്തിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് ഡോക്ടറും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിടീച്ചറും.
വില്യാപ്പള്ളി എം ജെ ഹൈസ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷം ഭർത്താവിനെ സഹായിക്കാനായി വന്ന ടീച്ചർ ഇന്ന് ജളൂഗചികിത്സയടക്കം പഠിച്ചെടുത്ത് സമുദ്രയുടെ അവിഭാജ്യ ഘടകം ആയിരിക്കുകയാണ്.
പ്രധാനമായും ശ്രീ. കെ.തങ്കച്ചൻ വൈദ്യരുടെ ചികിത്സയിലുള്ള കാൻസർ രോഗികൾക്ക് ഉള്ള ഔഷധ ങ്ങൾ എത്തിക്കുക എന്ന ഏറ്റവും ശ്രമകരമായ ദൗത്യം സ്തുത്യർഹമായ നിലയിൽ നിർവഹിച്ചു വരികയാണ് ഇരുവരും.
കൊറോണയും ലോക്ഡൗണും വന്നപ്പോൾ മരുന്നിനു വേണ്ടിയുള്ള നിലക്കാത്ത ഫോൺ വിളികൾ വരികയായിരുന്നു. പലരും. കരച്ചിൽ വരെയായപ്പൊൾ അവർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രോഗികളുടെ ബന്ധുക്കൾ വാഹനം വിളിച്ച് വന്നു ഡോക്ടറെയും ടീച്ചറെയും വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയി മരുന്ന് എടുത്ത് കൊടുക്കുവാൻ തുടങ്ങി.
സർക്കാർ സന്നദ്ധ സേവന സേനയുടെ പ്രവർത്തകർ ഈ ദൗത്യംഏറ്റെടുത്തു. അപ്പോഴും ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള രോഗികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് ആയിരുന്നു. അവർക്കു മരുന്നുകൾ എത്തിക്കാൻ യാതൊരു നിർവ്വാഹവും ഇല്ലായിരുന്നു.ആ സമയത്താണ് ഈശ്വരാനുഗ്രഹം പോലെ ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.ഫയർഫോഴ്‌സ് മുഖാന്തരം രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകും എന്നത്.ഇപ്പോൾ കേരളത്തിൽ ആകമാനം ഉള്ള രോഗികൾക്ക് മരുന്ന് എത്തിക്കുവാൻ സാധിക്കുന്നുണ്ട്.എന്ന് മാത്രമല്ല ആസ്‌ട്രേലിയ അടക്കം വിദേശത്തും,ഇതര സംസ്ഥാനങ്ങളിൽ ഉള്ള രോഗികൾക്ക് വരെ മരുന്നുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
രോഗികളുടെ വിവരങ്ങൾ ചോദിച്ചു അറിഞ്ഞു നേരത്തെ കഴിച്ചു കൊണ്ടിരുന്ന മരുന്നുകളുടെ വിവരങ്ങൾ ശേഖരിച്ചു വൈദ്യരെ വിളിച്ചു സംസാരിച്ചു നിർദ്ദേശം വാങ്ങി മരുന്നുകളുടെ വില പറഞ്ഞു കൊടുത്തു അവരെ കൊണ്ട് ബാങ്കിൽ പണമടപ്പിക്കണം. ഇങ്ങനെ ഉള്ള വർക്കുള്ള മരുന്ന് വടകര ഫയർ സ്റ്റേഷനിൽ സ്വീകരിച്ചു മറ്റു പ്രദേശങ്ങളിൽ രോഗികളുടെ വീടുകളിൽ തന്നെ എത്തിക്കുക എന്ന മഹനീയമായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല.
ഇത് കൂടാതെ ജില്ലാ കലക്ടറുടെ കീഴിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റിൻെറ ടീം ലീഡർ ആയിയ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ സജിത്ത്.കെ.പി കൂട്ടങ്ങാരത്തിൻെറ സേവനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. തികഞ്ഞ ശുഷ്‌കാന്തി യോട് കൂടി ആണ് ഫയർഫോഴ്‌സിൻെറ നിർദ്ദേശം അനുസരിച്ച് അദ്ദേഹം ഇടപെടുന്നത് സന്നദ്ധ പ്രവർത്തനത്തിൻെറ ഉദാത്തമായ മാതൃകയാണ് സജിത്ത് എന്ന് പറയാൻ കഴിയും. രോഗികളുടെ വിവരങ്ങൾ മനസ്സിലാക്കുകയും അവരുടെ മരുന്നുകൾ കൃത്യമായി എത്തിക്കുന്നതിനുള്ള പങ്ക് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.ഇതോടൊപ്പം സമുദ്ര യുടെ സ്വന്തം മുക്കാളിയിലെ സി.സുഗതേട്ടൻ എപ്പോഴും വിളിപ്പുറത്തെന്ന പോലെ വന്നു എല്ലാ വിധ ഒത്താശ കളും ഡോക്ടർ ക്കും ടീച്ചർക്കും ചെയ്തു കൊടുക്കാനായി വന്നു ചേർന്ന് സഹായിക്കുന്നു.
ഇവരുടെ ഏകമകൾ BAMSബിരുദധാരിയായ ഡോ: മാനസി ഉന്നത പഠനവുമായി ബന്ധപ്പെട്ട് മംഗലാപുരം ആശുപത്രിയിലാണ്: ഈ Kovid കാലത്ത് ഒരു ദിവസം പോലും നാട്ടിലേക്ക് വരാതെ ആശുപത്രിയിലെ ഗൈനോ: വിഭാഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു: ലോകം മുഴുവൻ Kovid ന് എതിരെ നിൽക്കുന്ന ഈ സമയത്ത് ഒരു കുടുംബം മൊത്തം രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണ്:
ശ്ളിഘനീയമായ നിലയിലുള്ള പ്രവർത്തനം കാഴ്ച വെക്കുന്ന ഡോക്ടർക്കും ടീച്ചർക്കും അഭിവാദ്യം അർപ്പിക്കുന്നു.
Share your comments