തൃശ്ശൂർ: സമ്പൂർണ്ണ ജൈവവൈവിധ്യ പരിപാലനത്തിലൂടെ കാർബൺ തുല്യത കൈവരിക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി തൃശ്ശൂർ ജില്ലയിൽ കാർബൺ തുല്യത റിപ്പോർട്ടിങ്ങ് സർവ്വെ തയാറാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തായി ശ്രീനാരായണപുരം. സർവ്വെയുടെ പ്രവർത്തനോദ്ഘാടനം ഇ.ടി ടൈസൺമാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. എസ്.എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പശാലയിൽ പ്രസിഡന്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു.
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിലൂടെയുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിയന്ത്രിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കാനാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഊർജ്ജോത്പാദനം, നിർമ്മാണമേഖല, ഗതാഗതം, കൃഷി, കന്നുകാലി വളർത്തൽ, ഭൂവിനിയോഗം, വ്യവസായികം, മാലിന്യം തുടങ്ങിയ വിവിധമേഖലകളിൽ പഠനം നടത്തി ഹരിതഗൃഹവാതകങ്ങളുടെ ബഹിർ ഗമനം കണ്ടെത്തുന്നതിന് 21 വാർഡുകളിലും ഫീൽഡ് സർവ്വേ നടത്തുന്നതിനും, ജി ഐ എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാർബൺ ശേഖരണത്തെക്കുറിച്ചുള്ള പഠനം നടത്തുന്നതിനുമായി 5.5 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ഐ ആർ ടി സി യെയാണ് ഗ്രാമപഞ്ചായത്ത് നോഡൽ ഏജൻസിയായി ചുമതലപ്പെടുത്തിയത്.
സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിൽ സീറോകാർബൺ യാഥാർത്ഥ്യമാക്കുന്നതിനായി വാർഷിക പദ്ധതിയിൽ ഹ്രസ്വകാല - ദീർഘകാല ബഹുവർഷ പദ്ധതികളും നടപ്പിലാക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നത്. കേരള ബയോഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ച് കാവ്, കുളം, തീരദേശ ജൈവകവചം, ഫലവൃക്ഷങ്ങൾ കണ്ടൽ വ്യാപനം, ജലാശയങ്ങൾ ശുചീകരിക്കൽ, കൃഷി, സൗരോർജ്ജ മേൽക്കൂര സ്ഥാപിക്കൽ തുടങ്ങിയ വിവിധ പദ്ധതികൾ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. 2030 ൽ 1.5 ഡിഗ്രി സെൽഷ്യസിലേക്ക് കാലാവസ്ഥ വർദ്ധനവിനെ തടഞ്ഞുനിർത്താനുള്ള ലോക രാഷ്ട്രങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായുള്ള സുസ്ഥിരവികസനം പ്രാവർത്തികമാക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരിജ, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് സജിത പ്രദീപ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം.കെ ജയരാജ്, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം കെ.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ജയ, സുഗത ശശിധരൻ, ജോയിന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് പി.എം. ഷെഫീക്ക്, എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എ. ബിജു, സീനിയർ സയൻറ്റിസ്റ്റ് ഐ ആർ ടി സി ആനന്ദ് സെബാസ്റ്റ്യൻ, കുസാറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ഡോ. എൻ. ഷാജി (സീനിയർ ഫെല്ലോ, കുസാറ്റ്) എന്നിവർ പരിപാടിയുടെ മോഡറേറ്റർമാരായി.
മാലിന്യം സെക്ടർ ഡോ. പി.എൻ ദാമോദരൻ (സീനിയർ സയൻറ്റിസ്റ്റ് ആൻ്റ് ഹെഡ്, വേസ്റ്റ് മാനേജ്മെന്റ് ഡിവിഷൻ, ഐ ആർ ടി സി) കൃഷി, കന്നുകാലിവളർത്തൽ, ഭൂവിനിയോഗം എന്നീ സെക്ടറുകൾ ഡോ. ഹനീഷ് മുഹമ്മദ് സി.എച്ച് (സീനിയർ സയൻറിസ്റ്റ്, എൻവയോൺമെന്റ് ഡിവിഷൻ, ഡി ബി ടി ബയോടെക് കിസാൻ ഹബ് സെന്റർ, ഐ ആർ ടി സി) ഊർജ്ജം, വ്യാവസായം എന്നീ മേഖലകൾ ഡോ. ശ്രീജിത്ത് എം.എസ് (സീനിയർ സയൻറ്റിസ്റ്റ് ആൻ്റ് ഹെഡ്, എനർജി ഡിവിഷൻ, ഐ ആർ ടി സി) ഗതാഗതം രഞ്ജിത്ത് ആർ. നായർ, സീനിയർ എഞ്ചിനീയർ, എനർജി ഡിവിഷൻ, ഐ ആർ ടി സി) എന്നിവർ ക്ലാസ് നയിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ കെ.എ അയൂബ്, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സി ജയ, ആരോഗ്യം വിദ്യഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാഷാദ്, സെക്രട്ടറി രഹ്ന പി. ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, വാർഡ് മെമ്പർ ടി.എസ് ശീതൾ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ. രഘുനാഥ്, പ്രൊഫ. (ഡോ.) ജെ. സുന്ദരേശൻപിള്ള (ഡയറക്ടർ, ഐ.ആർ.ടി.സി.), എ. രാഘവൻ (രജിസ്ട്രാർ, ഐ.ആർ.ടി.സി.) സി.ഡി.എസ് ചെയർപേഴ്സൺ ആമിന അൻവർ, ബി.എം.സി ജില്ലാ കോഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, എൻ.എം ശ്യാംലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Share your comments