ഇല്ക്ട്രോണിക് കാർഷിക വിപണിയിൽ (ഇ-നാം) ഏലക്ക സ്ഥാനം പിടിക്കും. ഇതോടെ ഏലം കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെവിടെയും ഏലയ്ക്ക വിൽക്കാൻ സാധിക്കും. തരക്കേടില്ലാത്ത വില ലഭിക്കുകയും ചെയ്യും.ദേശീയ കാര്ഷിക വിപണിയുടെ ഇലക്ട്രോണിക്ക് വ്യാപാര വേദിയാണ് ‘ഇ നാം’ . നാഷണല് അഗ്രികള്ച്ചറല് മാര്ക്കറ്റ് എന്നതിൻ്റെ ചുരുക്കെഴുത്താണ് നാം. കേന്ദ്ര-വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകരത്തോടെ ഓൺലൈൻ ലേലത്തിലും പങ്കെടുക്കാൻ ഇതിലൂടെ കർഷകർക്ക് അവസരം ലഭിക്കും. കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതും ഇടപാടുകള്‍ സുതാര്യമാക്കുക എന്നതും ഇ നാമിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.2016 ഏപ്രില്‍ 14 നാണ് ഇനാം ഉദ്ഘാടനം ചെയ്തത്. .ഈ-ലേലത്തിലൂടെയാണ് ഇപ്പോൾ ഏലക്ക കർഷകർ വില്ക്കുന്നത്. കാർഷികോത്പാദന കമ്മീഷണർക്ക് കൃഷിമന്ത്രിയുടെ കാര്യാലയത്തിൽ നിന്നും ഇതിനുള്ള നിർദേശം പോയിക്കഴിഞ്ഞു.
ഈ-നാം നിലവിൽ പുറ്റടി സ്പൈസസ് പാർക്കിൽ ഓൺലൈൻ കേന്ദ്രം സ്ഥാപിച്ച് കർഷകർക്ക് ആഴ്ചയിൽ ഒരിക്കൽ ലേലം നടത്താൻ സാധിക്കും. ഇടനിലക്കാർ ഒഴിവാകുന്നതോടെ നല്ല വില ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.ഉത്തരേന്ത്യൻ വ്യാപാരികൾ പിന്മാറിയതോടെ ഏലക്കയുടെ വില കുത്തനെ ഇടഞ്ഞിരിക്കുകയാണ് ഇപ്പോൾ.ആറുമാസം മുമ്പ് കിലോക്ക് 7000 രൂപ വിലയുണ്ടായിരുന്ന ഫസ്റ്റ് ക്വാളിറ്റി ഏലക്കയുടെ വില ഇപ്പോൾ 1700 രൂപയിലേക്കാണ് താഴ്ന്നത്. ഇതോടെ ഏലം കർഷകർ വെട്ടിലായി. രണ്ടാം ഗ്രേഡ് ഏലക്കക്ക് 1069 രൂപയാണ് ലഭിക്കുന്നത്.
E-Nam is the electronic trading platform of the national agricultural market. E-nam is the acronym for National Agricultural Market. This will enable farmers to participate in online auctions with the approval of the Ministry of Commerce and Industry.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഒരു കർഷകനെ പോലെ വീട്ടുവളപ്പിൽ ആർക്കും കൃഷി ചെയ്യാം. ഇതാ ചില നൂതന വിദ്യകൾ
Share your comments