1. News

വരും ദിവസങ്ങളിൽ മഴ കൂടുതൽ ; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Arun T
Heavy rain

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Rains will be more powerful in the state; Orange alert in nine districts The south-west monsoon in Kerala was weak. Only parts of the state and Lakshadweep received isolated rainfall. But the weather department has warned that rains will intensify in the coming days.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.  25, 26, 27, 28 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 23ന് മത്സ്യതൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം. അടുത്ത നാല് ദിവസവും മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

According to a meteorological department report, thunderstorms are expected in Kerala, Mahe and Lakshadweep for the next five days.  Weather forecast for 25, 26, 27 and 28 th of This month, heavy rains will occur in Kerala and Mahe. Fishermen have also been warned on 23rd. Rainfall is expected to be between 7 and 11 cm in the next 24 hours. Some areas may receive 12 to 20 cm of rain. Fishermen have been warned for the next four days.

Heavy rainfall

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂൺ 26,27 തിയതികളിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

2020 ജൂൺ 26 :തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട ,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി.

2020 ജൂൺ 27 :കോഴിക്കോട് ,വയനാട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 25, 26, 27 തീയതികളിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂൺ 25:

തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി.

2020 ജൂൺ 26:

തൃശ്ശൂർ,പാലക്കാട്.

2020 ജൂൺ 27:

തൃശ്ശൂർ,പാലക്കാട് ,മലപ്പുറം,കണ്ണൂർ, കാസർഗോഡ്.

2020 ജൂൺ 28:

കണ്ണൂർ, കാസർഗോഡ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫല വൃക്ഷത്തൈ സ്പെഷ്യല്‍ ഡിസ്കൗണ്ട്

English Summary: Weather forecast in Kerala

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds