കശുമാങ്ങയിൽ നിന്നും ഫെനി എന്ന പാനീയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പൊതുമേഖലാസ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ.
സർക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇതിൻറെ വ്യാവസായിക ഉൽപാദനം സാധ്യമാകൂ. കിറ്റ്കോ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഇതിനോടകം സർക്കാരിന് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അനുവാദം കിട്ടിയാൽ ഉടനെ ഇതിൻറെ ഉൽപ്പാദനം തുടങ്ങും.
ഫെനി പേരുകേട്ട ഗോവൻ മദ്യമാണ്. ഇതിൻറെ നിർമാണത്തിന് അനുമതി ലഭിക്കുകയാണെങ്കിൽ കശുമാങ്ങ കർഷകർക്ക് ഒരു പുതിയ വരുമാന മാർഗ്ഗം തുറന്നുകിട്ടും. ഈ കൃഷി മേഖലയിൽ ജോലി ചെയ്തുവരുന്ന കർഷകത്തൊഴിലാളികൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു പദ്ധതിയാണിത്. പ്രവർത്തനം നിർത്തി അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ ഇതിനായി ഉപയോഗിക്കുകയുമാകാം.
2019 ൽ ഇതുപോലൊരു ഒരു ആശയം കശുവണ്ടി കോർപ്പറേഷൻ കൊണ്ടുവന്നിരുന്നു. അന്ന് ഇതിൻറെ ഭാഗമായി ഗോവയിലെ ഫെനി നിർമ്മാണ യൂണിറ്റുകൾ ചെയർമാനും സംഘവും സന്ദർശിച്ചിരുന്നു. അന്ന് ഫെനി നിർമ്മിച് ബീവറേജസ് ഔട്ട്‌ലെറ്റുകളിൽകൂടെ വിപണനം നടത്താനായിരുന്നു കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
Share your comments