കശുവണ്ടിക്കു പുറമെ, കശുമാങ്ങയും കാഷ്യു കോർപ്പറേഷൻ സംഭരിക്കുന്നു.5 ലക്ഷം കശുമാവ് തൈകൾ ഉല്പാദിപ്പിച്ച് കൃഷി വ്യാപിപ്പിച്ച് കശുമാങ്ങകൂടി വാങ്ങി കർഷകരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. 3 മീറ്റർ ഉയരമുള്ള കശുമാവാണ് നട്ടു വളർത്തുന്നത്. തറയിൽ നിന്ന് വിളവെടുപ്പു നടത്താൻ കഴിയും. തറയിൽ വീഴാതെ സംഭരിച്ച് നൽകുന്ന കശുമാങ്ങക്ക് 3 രൂപ വീതം കാഷ്യു കോർപ്പറേഷൻ നൽകും. കശുമാങ്ങയിൽ നിന്ന് കാഷ്യു സോഡ, ജാം, കാഷ്യു ആപ്പിൾ ജൂസ് എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. വിപണിയിൽ നല്ല ഡിമാന്റുളളവയാണ് ഈ ഉത്പന്നങ്ങൾ. ഇപ്പോൾ കശുമാവ് ഗവേഷണ കേന്ദ്രം മടക്കത്തറയിൽ നിന്നാണ് കാഷ്യു കോർപ്പറേഷൻ കശുമാങ്ങ വാങ്ങുന്നത്.
പാഴായി പോകുന്ന കശുമാങ്ങയ്ക്ക് കൂടി വില കിട്ടുന്നത് കർഷകർക്ക് ആശ്വാസമാകും. 10 കശുമാങ്ങ തന്നെ ഒരു കിലോ വരും. റിഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ കശുമാങ്ങ സംഭരിച്ച് സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.കോർപ്പറേഷന്റെ എല്ലാ ഫാക്ടറികളിലും കടുത്ത വേനലിൽ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാഷ്യു വിറ്റ, സൂപ്പ് എന്നിവ വിൽപ്പന ആരംഭിക്കും. പുതുതായി ഏജൻസികൾ നൽകും.6 ഓറഞ്ച് നിന്ന് കിട്ടുന്ന വിറ്റാമിൻ സി ഒരു കശുമാങ്ങയിൽ നിന്നും ലഭിക്കും.
Share your comments