വിലയിടിവിനെ തുടർന്നു സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കശുവണ്ടി കർഷകരെ കൂടുതൽ ദുരിതത്തിലാക്കി കശുമാവിൽ തടിതുരപ്പൻ പുഴുക്കളുടെ ആക്രമണം. ഇതുകാരണം കശുമാവുകൾ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നു. പുഴുക്കളുടെ ആക്രമണത്തെ തുടർന്നു കശുമാവിൽ തടിയിൽ നിന്ന് കറ ഒലിച്ചിറങ്ങുമ്പോഴാണ് രോഗബാധയെപ്പറ്റി കർഷകർ. അറിയുന്നത് ചെറുപുഴ പഞ്ചായത്തിലെ കോറാളിയിലും പരിസരങ്ങളിലുമാണ് രോഗബാധ മൂലം കശുമാവ് വ്യാപകമായി ഉണങ്ങി നശിക്കുന്നത്.
മഴക്കാലത്താണു പുഴുക്കളുടെ ആക്രമണം ഉണ്ടാകുന്നതെങ്കിലും ചൂട് കാലത്താണ് കശുമാവുകൾ ഉണങ്ങുന്നത്.വിലത്തകർച്ചയെ തുടർന്നു റബർ വെട്ടിമാറ്റി ഒട്ടേറെ കർഷകരാണ് കശുമാവ് കൃഷിയിലേക്കു തിരിഞ്ഞത് . എന്നാൽ വിലയിടിവും രോഗബാധയും മൂലം കശുമാവ് കൃഷിയും ഇപ്പോൾ വൻ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഏറെക്കാലം മുൻപ് മലയോര മേഖലയിൽ തടിതുരപ്പൻ പുഴുക്കളുടെ ആക്രമണം വ്യാപകമായിരുന്നു. അന്ന് ഈ പുഴുക്കളെ പ്രതിരോധിക്കാനായി കൃഷിഭവൻ വഴി വേപ്പണ്ണയും മറ്റും കർഷകർക്കു നൽകിയിരുന്നു അതോടെ തടി തുരപ്പൻ പുഴുക്കളെ മലയോര മേഖലയിൽ നിന്നും പൂർണമായും തുടച്ചു നീക്കാനായി. എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Share your comments