-
-
News
വിദ്യാര്‍ഥികള്‍ക്ക് കശുമാവിന്‍ തൈ വിതരണ പദ്ധതി തുടങ്ങി
ജില്ലയിലെ അണ്‍ എയ്ഡഡ് മേഖലയിലേതടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം കശുമാവിന്‍ തൈകള്‍ വിതരണം ചെയുന്ന പദ്ധതി എഴുകോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിഷറീസ്പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പഠനത്തോടൊപ്പം ഒരു ചെറു വരുമാന മാര്‍ഗമെന്ന നിലയ്ക്ക് കൂടി പ്രയോജനപ്പെടുന്നതാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായത്തിന്റെ നിലനില്‍പ്പിന് തോട്ടണ്ടിയുടെ ഉദ്പാദനം കൂട്ടിയേ മതിയാകൂ. ഇതിന് സഹായകമാകുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്തിലൂടെ നടപ്പിലാക്കുന്നത്. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

ഇവിടെനിന്നു കിട്ടുന്ന കശുമാവിന്‍ തൈകള്‍ പരിപാലിച്ച് വളര്‍ത്തുന്നത് വിലയിരുത്താന്‍ മന്ത്രിയും ജനപ്രതിനിധികളുമൊക്കെ ജനുവരി മാസത്തില്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൃഷിരീതികളില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനൊപ്പം അത്യന്താധുനിക സംവിധാനങ്ങളും അവര്‍ക്ക് നല്‍കും.
20 ലക്ഷം വീടുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. പി. അയിഷാപോറ്റി എം.എല്‍.എ. കാര്‍ഷിക സംസ്‌കൃതി സന്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ജില്ലാ പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരായ ജൂലിയറ്റ് നെല്‍സണ്‍, ആഷാ ശശിധരന്‍, ഇ.എസ്. രമാദേവി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസഡന്റ് കെ. ശ്രീലത, അംഗങ്ങളായ എസ്. വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗം എസ്. പുഷ്പാനന്ദന്‍, സെക്രട്ടറി കെ. പ്രസാദ്, എഴുകോണ്‍ വി.എച്ച്.സി പ്രിന്‍സിപ്പല്‍ എസ്. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Cashew Sapling Distributed
Share your comments